23.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി
Kelakam

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

കേളകം: ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർഥികൾക്കിടയിൽ സൃഷ്ടിച്ച പഠന വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും ഓരോ മൊബൈൽ ഫോൺ തങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് നൽകി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. പഠന സൗകര്യം ഇല്ലാത്ത 97 കുട്ടികളാണ് സ്കൂളിൽ ഉള്ളത്. പിന്നാക്കക്കാരും നിര്‍ധനരുമായ ധാരാളം കുട്ടികള്‍ പഠിക്കുന്നവിദ്യാലയത്തില്‍ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യപടിയായാണ് ഇങ്ങനൊരു ചലഞ്ച് ഏറ്റെടുത്തത്. അധ്യാപകർ നൽകിയ 22 ഫോണുകൾ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന് കൈമാറി. നാളെയും മറ്റന്നാളും ആയി അവ ഏറ്റവും അർഹരായ കുട്ടികളുടെ കൈകളിലെത്തും. സ്കൂളില്‍ നടന്ന യോഗത്തില്‍ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര ആശംസകളർപ്പിച്ച് സംസാരിച്ചു. ജീവനക്കാർ എല്ലാവരും സന്നിഹിതരായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സെക്രട്ടറി സോണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Related posts

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

Aswathi Kottiyoor

കേളകം വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും ഈസ്റ്റർ,വിഷു, ഇഫ്താർ കൂട്ടായ്മയും ഇന്ന്

Aswathi Kottiyoor

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor
WordPress Image Lightbox