24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പഠനസാമഗ്രികൾ വിതരണം ചെയ്തു
Iritty

പഠനസാമഗ്രികൾ വിതരണം ചെയ്തു

ഇരിട്ടി:വട്ടിയറ യൂണിറ്റിന്റെയും ജവഹർ ബാൽ മഞ്ച്, ജനശ്രീ സുസ്ഥിരമിഷൻ, ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് കരിയാൽ പഠനസാമഗ്രികൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് കരിയാൽ, വട്ടിയറ യൂണിറ്റുകളുടെയും ജവഹർ ബാൽ മഞ്ച്, ജനശ്രീ സുസ്ഥിരമിഷൻ, ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെയും വട്ടിയറ എൽപി സ്കൂൾ, കോളിക്കടവ് ഡോൺ ബോസ്കോ എൽപി സ്കൂൾ, പായം ഗവൺമെന്റ് യുപി സ്കൂൾ കുട്ടികൾക്കാണ് പഠനസാമഗ്രികൾ വിതരണം ചെയ്തത്. വട്ടിയറ എൽപി സ്കൂളിൽ വിതരണോത്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു. പായം ഗവൺമെന്റ് യുപി സ്കൂളിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് വർഗ്ഗീസ് ഹെഡ്മാസ്റ്റർ കെ പി അബ്ദുള്ളക്ക് പഠനസാമിഗ്രികൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. ശരത് ജോഷ്, നിവിൽ മാനുവൽ, സണ്ണി തറയിൽ, ടിന്റോ, കൃഷ്ണൻ, ശ്രീജിത്ത് പായം തുടങ്ങിയവർ നേതൃത്വം നൽകി

Related posts

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു തള്ളിയ മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാരും പോലീസും

Aswathi Kottiyoor

വാഹന പ്രചരണജാഥക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി

Aswathi Kottiyoor
WordPress Image Lightbox