24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,
Kelakam

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

കേളകം: കേളകം പഞ്ചായത്തിലെ നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി, പൂക്കുണ്ട് കോളനിയില്‍ ഒന്നും നരിക്കടവ് കോളനിയില്‍ 19 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പൂക്കുണ്ട് ,നരിക്കടവ് കോളനികളിലായി 50 പേരെയാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയത്. ബദല്‍ വിദ്യാലയത്തിലാണ് ആന്റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, കേളകം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സുബിത്ത് പി ഭാസ്‌കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി രാജീവന്‍,ആര്‍ ആര്‍ ടി അംഗങ്ങളായ സനീഷ് തുണ്ടുമാലില്‍,പുഷ്പ അശോകന്‍,മെല്‍ബിന്‍,ടിനു, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന നടത്താന്‍ സമ്മതിക്കാത്തവരെ പോലീസിന്റെ സഹായത്തോടെയാണ് ടെസ്റ്റിന് എത്തിച്ചത്.ഇരു കോളനികളിലുമായി മുഴുവന്‍ കുടുംബങ്ങളെയും വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കും.
എന്നാല്‍ നരിക്കടവ് കോളനിയിലാണ് കോവിഡ് ബാധിതര്‍ കൂടുതല്‍. അതു കൊണ്ട് തന്നെ പഞ്ചായത്തും ആരോഗ്യ വകുപ്പ് ,ആര്‍ ആര്‍ ടി അംഗങ്ങളും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

Aswathi Kottiyoor

കേളകത്ത് യു ഡി എഫ് പൊതുയോഗം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox