22.6 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ബസ് ഉടമകളുടെ സംഘടന…
Thiruvanandapuram

ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ബസ് ഉടമകളുടെ സംഘടന…

തിരുവനന്തപുരം: സ്വകാര്യ ബസുകൾ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകൾ. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

സർക്കാർ മാർഗനിർദേശമനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും. രജിസ്‌ട്രേഷൻ നമ്പർ അവസാനിക്കുന്നത് ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ബസുകൾക്ക് സർവ്വീസ് നടത്താം.

എന്നാൽ പുതിയ മാർഗനിർദേശം തൊഴിൽമേഖലയെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്.
നീണ്ടുപോയ ലോക്ക് ഡൗണിനൊപ്പം ഡീസൽ വിലവർധനവ് കൂടി വന്നതോടെ ബസ് സർവീസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ലോക്ക്ഡൗൺ നീക്കി സർവീസ് പുനരാരംഭിക്കാൻ ബസ് ഉടമകൾ നീക്കം തുടങ്ങിയെങ്കിലും പുതിയ മാർഗനിർദേശം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ പക്ഷം.

ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ ഇരട്ടയക്ക നമ്പറിലുള്ള ബഡുകൾക്കാണ് നിലവിൽ സർവീസ് നടത്താനാകുക. തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ടാക്‌സ് ഇളവ് അനുവദിക്കുക ഡീസൽ സബ്‌സിഡി നൽകുക തുടങ്ങി ആവശ്യങ്ങൾ മുന്നോട്ട് വച്ചെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറക്കാൻ ലക്ഷങ്ങൾ വേണമെന്നിരിക്കെയാണ് ഇത്തരം നിയന്ത്രണങ്ങൾ എന്നതും ഉടമകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related posts

സിപിഎമ്മുകാർക്ക് ഇനി സിപിഐയിലേക്ക് സുഗമം കൂടുമാറ്റം; നേരിട്ട് അംഗത്വം.

Aswathi Kottiyoor

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Aswathi Kottiyoor
WordPress Image Lightbox