• Home
  • Kelakam
  • കഞ്ചാവ് കൈവശം വച്ച യുവാവ് എക്‌സൈസ് പിടിയിൽ
Kelakam

കഞ്ചാവ് കൈവശം വച്ച യുവാവ് എക്‌സൈസ് പിടിയിൽ

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം സ്വദേശിയായ യുവാവിനെ ചെട്ടിയാം പറമ്പ് പരിസരത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

കേളകം സ്വദേശി ജോസഫ് മകൻ ജോബി കെ ജെ എന്നയാളാണ് 20 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ പത്‌മരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി വിജയൻ , സതീഷ് വി എൻ സിനോജ് വി,ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു. ടിയാന് കഞ്ചാവ് നല്കിയ വ്യക്തിയെ കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.

Related posts

കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര

Aswathi Kottiyoor

ജില്‍സ് ജോണിന് അനുമോദനം

Aswathi Kottiyoor

ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി

Aswathi Kottiyoor
WordPress Image Lightbox