24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.
Kelakam

മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.

കൊട്ടിയൂർ: കാലവർഷം കടുത്തതോടെ നിത്യ ചിലവിനു പോലും കഷ്ടപ്പെടുന്ന മലയോരജനതയ്ക്ക് കനത്ത തിരിച്ചടിയാണ് റേഷൻ കടകളിൽ ഇന്നു നേരിട്ടത്. കോവിഡ് മൂലം പട്ടിണിയാകാതെ കഴിഞ്ഞത് റേഷൻ കടകളിൽ നിന്നു സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മൂലം മാണ്. ഓരോ മാസവും ഇതു വാങ്ങിക്കാൻ നല്ലൊരു തുക തന്നെ ഓട്ടോറിക്ഷ കൂലിയായി കണ്ടെത്തണം. ഇത്തരത്തിൽ കിലോമീറ്റർ അകലെ നിന്നും റേഷൻ വാങ്ങിക്കാൻ പ്രായമായവർ ഉൾപ്പെടെ എത്തി മണിക്കൂറുകൾ കോവിഡ് സാഹചര്യം വകവെയ്യ്ക്കാതെ കാത്തു നിന്നെങ്കിലും നിസ്സാര സങ്കേതിക തകരാർ പറഞ്ഞു നിർബന്ധ പൂർവ്വം തിരിച്ചയച്ചു. മഴ കനത്തതോടെ തോടും പുഴയും കര കവിഞ്ഞു ഒഴുകുന്ന ഈ സാഹചര്യത്തിൽ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയാതെ നിരവധി പേരാണ് നിരാശയോടെ മടങ്ങിയത്. നെറ്റ് കിട്ടുന്നില്ലെങ്കിൽ കാർഡിൽ പതിപ്പിച്ച് നൽകണം എന്ന സർക്കാർ ഉത്തരവിനെയും സപ്ലെ ഓഫീസറുടെ നിർദേശത്തെയും അവഗണിച്ചായിരുന്നു റേഷൻ വ്യാപാരികളുടെ ഈ നടപടി. കനത്ത തുക നൽകി ഓട്ടോറിക്ഷയിൽ ഇനി എന്ന് അരി വാങ്ങാൻ വരാൻ കഴിയുമെന്നു പോലും അറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ

Related posts

പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു

Aswathi Kottiyoor

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor
WordPress Image Lightbox