26.8 C
Iritty, IN
July 5, 2024
  • Home
  • Thiruvanandapuram
  • മന്ത്രി ജി.ആർ. അനിൽ ഭക്ഷ്യധാന്യ ഗോഡൗണുകൾ സന്ദർശിച്ചു…
Thiruvanandapuram

മന്ത്രി ജി.ആർ. അനിൽ ഭക്ഷ്യധാന്യ ഗോഡൗണുകൾ സന്ദർശിച്ചു…

തിരുവനന്തപുരം: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം വലിയതുറയിലെ എൻ.എഫ്.എസ്.എ ഗോഡൗണും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണും സന്ദർശിച്ചു ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പും വിതരണവും വിലയിരുത്തി. വകുപ്പു സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഗോഡൗണിന്റെ പ്രവർത്തനത്തിലെ നിരവധി പോരായ്മകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിപ്പിക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
പശ്ചാത്തല സൗകര്യ വികസനമുൾപ്പെടെ ഗോഡൗണുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

Related posts

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിനുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും

Aswathi Kottiyoor

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

Aswathi Kottiyoor

എം.വി.ഡിയുടെ ക്യാമറ ചുമത്തിയ പിഴയും വാഹനിലേക്ക്: പിഴയടക്കാന്‍ ഇ-ചെലാനും വാഹനും.

Aswathi Kottiyoor
WordPress Image Lightbox