22.5 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • 50 ലക്ഷംവരെ സ്‌കെയിൽ അപ്‌ വായ്‌പ ; സ്‌റ്റാർട്ടപ്പുകളെ കെഎസ്‌ഐഡിസി വിളിക്കുന്നു…
Thiruvanandapuram

50 ലക്ഷംവരെ സ്‌കെയിൽ അപ്‌ വായ്‌പ ; സ്‌റ്റാർട്ടപ്പുകളെ കെഎസ്‌ഐഡിസി വിളിക്കുന്നു…

തിരുവനന്തപുരം: യുവസംരംഭകർക്ക്‌ സാമ്പത്തിക പിന്തുണയുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും വാണിജ്യവൽക്കരിക്കാൻ സാധ്യതയുള്ളതുമായ 30 സ്‌റ്റാർട്ടപ്പിന്‌ 25 ലക്ഷംരൂപ വീതം വായ്‌പ നൽകും. സ്‌റ്റാർട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിന്‌ (സീഡ്‌ ഫണ്ട്‌) തുക പ്രയോജനപ്പെടുത്താം.

ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്‌, ഇ കോമേഴ്‌സ്, എൻജിനീയറിങ്‌, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ–-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്നോളജി, ഡിഫെൻസ് ടെക്നോളജി മേഖലകൾക്കാണ് സഹായം. സംരംഭങ്ങൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരളത്തിൽ രജിസ്റ്റർ ചെയ്‌തതാകണം. പദ്ധതി ചെലവിന്റെ 90 ശതമാനംവരെയാണ്‌ (പരമാവധി 25 ലക്ഷം) വായ്‌പ നൽകുക. റിസർവ് ബാങ്ക് നിശ്‌ചയിക്കുന്നതാണ്‌ പലിശ നിരക്ക്. നിലവിലിത് 4.25 ശതമാനമാണ്‌. ഒരുവർഷത്തിനുശേഷം വായ്പയുടെ അടിസ്ഥാനവിലയ്ക്കുള്ള ഓഹരി മൂലധനമായി മാറ്റുകയോ വായ്പ തിരിച്ചടയ്ക്കുകയോ ചെയ്യാം. താൽപ്പര്യമുള്ള പുതുസംരംഭകർ ജൂലൈ 15-നകം കെഎസ്ഐഡിസി കൊച്ചി ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0484-2323010.

50 ലക്ഷംവരെ സ്‌കെയിൽ അപ്‌ വായ്‌പ
സംരംഭങ്ങൾ വിജയിച്ചാൽ വളർച്ചാഘട്ടത്തിൽ വ്യക്തിഗത ഉറപ്പിൽ 50 ലക്ഷംരൂപവരെ സ്‌കെയിൽ അപ്‌ വായ്‌പ നൽകും. ഈ വർഷം അഞ്ച്‌ സംരംഭങ്ങൾക്കാണിത്‌ നൽകുക. സീഡ്‌ സ്‌റ്റേജ്‌ വിജയകരമായി പൂർത്തിയാക്കി ഉൽ‌പ്പന്നമോ സേവനമോ വാണിജ്യവൽക്കരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനം വിപുലമാക്കാനാണിത്‌.

117 സ്‌റ്റാർട്ടപ്, അനുവദിച്ചത്‌ 24 കോടി
ആറുവർഷത്തിനിടെ 117 സ്റ്റാർട്ടപ്പിന്‌ 24 കോടിയോളം രൂപയാണ്‌ കെഎസ്‌ഐഡിസി സീഡ്‌ ഫണ്ട്‌ നൽകിയത്‌. 40 ശതമാനം യൂണിറ്റുകളും പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കി.

Related posts

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്…

Aswathi Kottiyoor

പൂരം കൊടിയേറി; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ പുതുതലമുറ ആള്‍ട്ടോ കെ10.

Aswathi Kottiyoor

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം : മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox