22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു
Kelakam

ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു

മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസ്സം നിൽക്കുന്ന നെറ്റ് വർക്ക് ലഭ്യതയുടെ കുറവ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി. എ യും പഠനസഹായ സമിതിയും സംയുക്തമായി രാജ്യസഭാ മെമ്പർ ശിവദാസൻ എം പി ക്ക് നിവേദനം സമർപ്പിച്ചു.
മലയോര മേഖലയിലെ പാൽച്ചുരം, അമ്പായത്തോട്, നെല്ലിയോടി, ചപ്പമല, പൊട്ടൻതോട് ,ചുങ്കക്കുന്ന്, പൊയ്യമല, ഒറ്റപ്ലാവ്, പാലുകാച്ചി, പന്നിയാമല തുടങ്ങിയ പ്രദേശങ്ങളിൽ മൊബൈൽ കവറേജ് കുറവായതിനാൽ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സുകൾ കൃത്യമായി കാണുന്നതിനും ,അധ്യാപകർ നൽകുന്ന പിന്തുണാ ക്ലാസ്സുകൾ പിൻതുടരുന്നതിനും തടസ്സം നിലനിൽക്കുന്നതായി അറിയിച്ചു. നിലവിലുള്ള മൊബൈൽ ടവറുകളുടെ ശേഷി വർദ്ധിപ്പിക്കാനും ആവശ്യമായ സ്ഥലത്ത് പുതിയവ നിർമ്മിക്കുന്നതിനും മുൻകൈ എടുക്കണമെന്നും നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ മേശ, കസേര തുടങ്ങിയവയും ടി വി, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ട സഹായങ്ങളും നൽകണമെന്ന് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

Related posts

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ ആദരിച്ചു………

Aswathi Kottiyoor

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന പാചകവാതക ഇന്ധനവിലക്കെതിരെ

Aswathi Kottiyoor
WordPress Image Lightbox