21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ..
Thiruvanandapuram

സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ..

തിരുവനന്തപുരം: കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസ്സു വരെയുള്ള 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളിൽ 91 ശതമാനം പേർക്കും ആദ്യ ഡോസ് നൽകി. 14 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് വാക്്‌സിനേഷൻ നൽകി. അവർക്കിടയിൽ 18 മുതൽ 44 വയസ്സ് വരെയുള്ളവരിൽ 12 ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതിൽ 77622 പേർക്കാണ് രണ്ടാമത്തെ ഡോസ് നൽകിയത്. 8,68,866 പേർക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.
കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതിൽ നിന്നും 1,00,69,172 ഡോസ് നൽകി. സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതിൽ നിന്ന് ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചതിൽ 4.32 ലക്ഷം ഡോസ് വാക്‌സിനും സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചതിൽ 2.08 ലക്ഷം ഡോസ് വാക്‌സിനുമാണ് സ്റ്റോക്കുള്ളത്.

Related posts

ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും’; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ…

Aswathi Kottiyoor

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സിൽ 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor
WordPress Image Lightbox