• Home
  • Thiruvanandapuram
  • വായ്‌പാ പരിധി ഉയർത്തൽ ; കേരളത്തിന്‌ മെച്ചമില്ല ; വ്യവസ്ഥ പ്രകാരമുള്ള പരിധിയിലേക്ക്‌ മൂലധന നിക്ഷേപമെത്തിക്കാൻ സാധിക്കില്ല….
Thiruvanandapuram

വായ്‌പാ പരിധി ഉയർത്തൽ ; കേരളത്തിന്‌ മെച്ചമില്ല ; വ്യവസ്ഥ പ്രകാരമുള്ള പരിധിയിലേക്ക്‌ മൂലധന നിക്ഷേപമെത്തിക്കാൻ സാധിക്കില്ല….

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വായ്‌പാപരിധി കേന്ദ്ര സർക്കാർ ഉയർത്തിയെങ്കിലും വ്യവസ്ഥകളുടെ കാഠിന്യത്താൽ കേരളത്തിന്‌ പ്രയോജനപ്പെടില്ല. ജിഡിപിയുടെ മൂന്നരശതമാനം വായ്പയെടുക്കാൻ നിലവിൽ വ്യവസ്ഥകളില്ല. ഈ പരിധിയാണ്‌ 2021–-22 വർഷത്തേക്ക്‌ ആദ്യം നാലും, തുടർന്ന്‌ നാലരയുമാക്കി വ്യവസ്ഥകളോടെ ഉയർത്തിയത്‌.
വായ്പാപരിധി നാലാക്കി ഉയർത്താൻ മൂലധന ചെലവ്‌ 12,300 കോടി രൂപയിൽ എത്തിക്കണമെന്നതാണ്‌ ഒരു വ്യവസ്ഥ. വായ്പാപരിധി നാലരയാക്കണമെങ്കിൽ വൈദ്യുതി വിതരണ കമ്പനികളുടെ ബാധ്യത സംസ്ഥാനമേറ്റെടുക്കണമെന്നതാണ്‌ രണ്ടാമത്തെ വ്യവസ്ഥ. ഇത്‌ രണ്ടും കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്‌.

2018–-19ൽ 7431 കോടിയും, 2019–-20ൽ 7953 കോടിയും, കഴിഞ്ഞ വർഷം പുതുക്കിയ അടങ്കലിൽ 9391 കോടിയുമാണ്‌ മൂലധന നിക്ഷേപം. കോവിഡ്‌ സാഹചര്യത്തിൽ വരുമാന ഇടിവ്‌ ഭീമമാണെന്നതിനാൽ കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള പരിധിയിലേക്ക്‌ മൂലധന നിക്ഷേപമെത്തിക്കാനാകില്ല.

കെഎസ്‌ഇബി കടം ഏറ്റെടുക്കാനാകില്ല
2000 കോടിയോളം രൂപ വരുന്ന കെഎസ്‌ഇബിയുടെ കടമേറ്റെടുക്കാൻ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അനുവദിക്കില്ല. കൂടാതെ ഇതിന്‌ വിശദ ചർച്ചയും വേണ്ടിവരും. ബാധ്യതയെല്ലാം സംസ്ഥാനത്തെ ഏൽപ്പിച്ചുകൊടുത്ത ശേഷം കേന്ദ്രസർക്കാർ, വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏൽപ്പിക്കാനുമിടയുണ്ട്‌. കോവിഡിന്റെ രണ്ടാംതംരംഗത്തിന്റെ പ്രതിസന്ധി മറികടക്കാനാണ്‌ സംസ്ഥാനങ്ങൾ സഹായം ആവശ്യപ്പെട്ടത്‌. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‌ കിട്ടേണ്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ 4752 കോടി അനിശ്ചിതത്വത്തിലാണ്‌. ലഭിച്ചത്‌ 5311 കോടി‌. ഈവർഷം 8300 കോടി കേന്ദ്രം കടമെടുത്ത്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുമെന്നും, നഷ്ടപരിഹാര സെസിൽനിന്ന്‌ തിരിച്ചടയ്‌ക്കുമെന്നുമായിരുന്നു അറിയിപ്പ്‌.

Related posts

ഇന്നും സമ്പൂർണ അടച്ചിടൽ ; അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി…

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സിൽ 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor
WordPress Image Lightbox