24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി
Iritty

പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി

ഇ​രി​ട്ടി: ആ​റ​ളം ആ​ദി​വാ​സി മേ​ഖ​ല​യി​ലും മ​റ്റ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നും പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സ​ണ്ണി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​രി​ട്ടി, പേ​രാ​വൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ലാ​യി ആ​കെ 158 കോ​ള​നി​ക​ളി​ലാ​യി 3167 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ലൈ​ഫ് മി​ഷ​ൻ ഒ​ന്നാം ഘ​ട്ടം ട്രൈ​ബ​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് മി​ഷ​ൻ ( ടി​ആ​ർ​ഡി എം) ​ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1512 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​യ്യ​ൻ​കു​ന്ന്, പാ​യം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി​ക​ളി​ൽ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ വി​യ​റ്റ്നാം- കം​ബോ​ഡി​യ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യും പൂ​ർ​ത്തീ​ക​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ‌വെ​ളി​മാ​ന​ത്ത് 60 പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഇ​രി​ട്ടി​യി​ൽ 40 പെ​ൺ​കു​ട്ടി​ക​ൾ​ക്കും താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന ര​ണ്ടു പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 42 കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​മാ​ണ്.
വ​ന​മേ​ഖ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന 10.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് മ​തി​ലും മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ചീ​ങ്ക​ണ്ണി പു​ഴ​യോ​ര​ത്ത് റെ​യി​ൽ ഫെ​ൻ​സിം​ഗും സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കു​ന്ന വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
ഇ​തോ​ടൊ​പ്പം പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഫാം ​റി​വൈ​വ​ൽ പാ​ക്കേ​ജ് പ്ര​കാ​രം പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളും ഫാ​മി​ൽ ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

Related posts

കീഴൂർ, ആറളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സർവീസ് സെന്ററിൽ നിന്നും മോഷണം പോയ കാർ തിരിപ്പൂരിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മലയോര ഹൈവേയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓവുചാലുകൾ നോക്കുകുത്തി

Aswathi Kottiyoor
WordPress Image Lightbox