22.6 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • ഇന്നും സമ്പൂർണ അടച്ചിടൽ ; അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി…
Thiruvanandapuram

ഇന്നും സമ്പൂർണ അടച്ചിടൽ ; അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി…

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഞായറാഴ്‌ചയും സമ്പൂർണ ലോക്‌ഡൗൺ. ശനിയാഴ്‌ച നിരത്തുകളിൽ തിരക്ക്‌ കുറവായി. ജില്ലാ അതിർത്തികൾ ബാരിക്കേഡുവച്ച്‌ അടച്ച്‌ പൊലീസ്‌ കർശന പരിശോധന നടത്തി. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി തുടരും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ്‌ വിഭാഗത്തിനും മാത്രമേ യാത്ര അനുവദിക്കൂ. കെഎസ്‌ആർടിസി സർവീസുകൾ ഉണ്ടാകില്ല. ഹോട്ടലിൽ വൈകിട്ട്‌ ഏഴ്‌ വരെ ഹോം ഡെലിവറി മാത്രം.

ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക്‌ വൈകിട്ട്‌ ഏഴ്‌ വരെ തുറക്കാം. വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക്‌ രേഖകൾ സഹിതം യാത്ര ചെയ്യാം. നിർമാണ പ്രവർത്തനങ്ങളുടെ വിവരം മുൻകൂട്ടി പൊലീസ്‌ സ്‌റ്റേഷനിൽ അറിയിക്കണം. നിലവിൽ 16 വരെയാണ്‌ ലോക്‌ഡൗൺ.

Related posts

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു

Aswathi Kottiyoor

സഹകരണമേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക ; സി.ഇ.ഒ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച.

Aswathi Kottiyoor

ആദിവാസി മേഖലയിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം*

Aswathi Kottiyoor
WordPress Image Lightbox