ഇരിട്ടി:പടിയൂര്‍ മുളന്താനത്ത് ഹൗസില്‍ സന്തോഷ്.എം.ജി (47) കോവിഡ് ബാധിച്ച് മരിച്ചു. പടിയൂരിലെ എം.എന്‍.ഗോപാലന്റെയും സരോജിനിയുടെയും മകനാണ്. ബാംഗ്ലൂരില്‍ കച്ചവട സ്ഥാപനം നടത്തുകയായിരുന്ന സന്തോഷിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ – അനില (ബാംഗ്ലൂര്‍), മക്കള്‍ – അതുല്‍, നേഹ(വിദ്യാര്‍ത്ഥികള്‍) സഹോദങ്ങള്‍: സരിത, സ്മിത