24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • റേഷൻ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി…
Thiruvanandapuram

റേഷൻ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി…

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും സാധിക്കും. സര്‍ക്കാരിന്റെ എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പിലൂടെ നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഫോണില്‍ ലഭ്യാമാകും. ഈ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.

3. റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്

4. റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ തെറ്റാതെ അടിക്കുക.

6. അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ടൈപ് ചെയ്യുക.

7. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.

8. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം.

9. നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാവുന്നതാണ്.

Related posts

റേഷൻ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കും: മന്ത്രി.

Aswathi Kottiyoor

അന്വേഷണ ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തത്‌’; ലോകായുക്ത ബിൽ മന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു.

Aswathi Kottiyoor

ദേശീയപാത കരാറുകാരെ കേന്ദ്രസര്‍ക്കാരിന് ഭയമാണോ? രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്.

Aswathi Kottiyoor
WordPress Image Lightbox