21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ലോക്‌ഡൗൺ : ഇന്ന്‌ കൂടുതൽ ഇളവുകൾ; ശനിയും ഞായറും കർശന നിയന്ത്രണം….
Thiruvanandapuram

ലോക്‌ഡൗൺ : ഇന്ന്‌ കൂടുതൽ ഇളവുകൾ; ശനിയും ഞായറും കർശന നിയന്ത്രണം….

തിരുവനന്തപുരം: ലോക്‌ഡൗൺ നിയന്ത്രണത്തിൽ വെള്ളിയാഴ്‌ച കൂടുതൽ ഇളവുകളുണ്ടാകും. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം കർശനമാക്കി‌.

ഇന്ന് തുറക്കാവുന്ന കടകൾ
● സ്‌റ്റേഷനറി, ജൂവലറി, ചെരുപ്പ്‌, തുണി, കണ്ണട, ശ്രവണ സഹായി, പുസ്‌തകം എന്നിവ വിൽക്കുന്ന കടകൾ. രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ
● വാഹന ഷോറൂമുകൾ അറ്റകുറ്റ പണികൾക്ക്‌ മാത്രം
● മൊബൈൽ ഫോൺ നന്നാക്കുന്ന കടകൾ
● ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾ
● നിർമാണ മേഖലയിലെ സൈറ്റ്‌ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും രേഖ കാട്ടി യാത്ര ചെയ്യാം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.

ശനി, ഞായർ ഇളവുകൾ
● കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.
● ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം. ബേക്കറികൾ രാത്രി 7വരെ.
● ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സൽ മാത്രം) രാത്രി 7വരെ.
● വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം.
● രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം.
● നിർമാണ പ്രവർത്തനങ്ങളാകാം. സമീപത്തെ പൊലീസ്‌ സ്‌റ്റേഷനിൽ അറിയിക്കണം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.

Related posts

ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.

Aswathi Kottiyoor

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി, ഇൻസ്റ്റഗ്രാം ഐ.ഡി കൈക്കലാക്കി; വിനീതിനെതിരെ പുതിയ പരാതി

Aswathi Kottiyoor

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor
WordPress Image Lightbox