26.6 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • കടം ഉയരുന്നത്‌ കേരളത്തിൽ മാത്രമല്ല ; രണ്ടാം കോവിഡ്‌ പാക്കേജിൽ സമ്പദ്‌വ്യവസ്ഥയിൽ പണം ലഭ്യമാക്കും : ധനമന്ത്രി കെ എൻ ബാലഗോപാൽ …
Thiruvanandapuram

കടം ഉയരുന്നത്‌ കേരളത്തിൽ മാത്രമല്ല ; രണ്ടാം കോവിഡ്‌ പാക്കേജിൽ സമ്പദ്‌വ്യവസ്ഥയിൽ പണം ലഭ്യമാക്കും : ധനമന്ത്രി കെ എൻ ബാലഗോപാൽ …

തിരുവനന്തപുരം: കോവിഡ്‌ രണ്ടാംതരംഗത്തിൽ കേരളം ഉൾപ്പെടെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കടമെടുത്താണ്‌ ചെലവ് നടത്തുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനം ഇടിയുന്നതായാണ്‌ റിസർവ്‌ ബാങ്ക് കണക്ക് വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ 11.8 ശതമാനം, മഹാരാഷ്‌ട്രയിൽ 10.3 ശതമാനം, ബിഹാറിൽ ഒമ്പത്‌ ശതമാനം എന്നിങ്ങനെയാണ്‌ സാമ്പത്തിക വളർച്ചാ നിരക്കിലെ ഇടിവ്‌. മൊത്തം കടം ഉയരുന്നു. 2020ൽ ബിഹാറിൽ ജിഎസ്‌ഡിപിയുടെ 30.1 ശതമാനമായിരുന്ന കടം ഇപ്പോൾ 41.2 ശതമാനമായി. യുപിയിൽ 30.5 എന്നത്‌ 40.9 ശതമാനവും. രാജസ്ഥാനിൽ 33.4 എന്നത്‌ 43.1 ആയി. കേരളത്തിന്റെ കടവും വർധിച്ച്‌ 30 ശതമാനത്തിന്‌ മുകളിലെത്തി. പഞ്ചാബിൽ സ്ഥിതി രൂക്ഷമാണ്‌. 46.3 ശതമാനം. രാജ്യമാകെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭരണപരമായ പിടിപ്പുകേടല്ല ഇതിന് കാരണം. ഇതൊരു പ്രത്യേക അവസ്ഥയാണ്‌. ഇവിടെ പരമ്പരാഗത രീതിയിലെ ബജറ്റിങ്ങിനും മുൻഗണനാക്രമങ്ങൾക്കും സാധ്യതയില്ല. സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി നാലു ശതമാനംവരെ ഉയർത്താൻ കേന്ദ്രം തയ്യാറായി‌. എന്നാൽ, അധിക അനുവാദത്തിന്‌ ഉപാധി വച്ചെന്നും മന്ത്രി പറഞ്ഞു.

രണ്ടാം കോവിഡ്‌ പാക്കേജിൽ സമ്പദ്‌വ്യവസ്ഥയിൽ പണം ലഭ്യമാക്കും
സമ്പദ്‌വ്യവസ്ഥയിൽ പണം ഇറങ്ങുന്ന പദ്ധതിയാണ്‌ രണ്ടാം കോവിഡ്‌ പാക്കേജിലുള്ളതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പരമാവധി പണം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതാണിത്‌.

2800 കോടിയോളം രൂപ ആരോഗ്യമേഖലയ്‌ക്കായി നീക്കിവച്ചു. അതുമുഴുവൻ ബജറ്റിന്റെ ഭാഗമാകേണ്ടതില്ല. എംഎൽഎമാരുടെ ആസ്‌തി വികസന ഫണ്ടിന്റെ ഒരുഭാഗവും നീക്കിവയ്‌ക്കുന്നു. 1500 കോടി ബജറ്റിന്റെ ഭാഗമായുണ്ട്‌. 559 കോടി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ആരോഗ്യമേഖലയ്‌ക്കായി‌ ധനകമീഷൻ അനുവദിച്ചിട്ടുണ്ട്‌.

കരാറുകാർക്കും വിതരണക്കാർക്കും പണം നൽകുന്നത്‌ വിപണിയിൽ പണമെത്തിക്കാനാണ്‌‌. 1700 കോടി രൂപ കുടിശ്ശികയാണ്‌ കരാറുകാർക്ക്‌ നൽകുന്നത്‌.
പെൻഷൻ കുടിശ്ശികയില്ലാതെ നൽകും‌. ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനായി 1740 കോടി രൂപ നീക്കിവച്ചു. ഇത്‌ പണം നേരിട്ട്‌ നൽകുന്നതിന്‌ തുല്യമാണ്‌. ക്ഷേമനിധി ബോർഡുകളിൽ അംഗമായ, പെൻഷൻ കിട്ടാത്ത തൊഴിലാളികൾക്ക്‌ 1000 രൂപ സഹായത്തിനായി 1100 കോടിയുണ്ട്‌.

തൊഴിലുറപ്പ്‌ പദ്ധതിക്കായും തുകയുണ്ട്‌. 3000 കോടിയെങ്കിലും ഗ്രാമീണ മേഖലയ്‌ക്ക്‌ കൂലിയായി അധികം ലഭിക്കും. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങൾക്ക്‌ 2000 കോടിയുടെ വായ്‌പ ലഭ്യമാക്കുന്നത്‌ കാർഷിക മേഖലയ്‌ക്ക്‌ ഉത്തേജനം നൽകും‌.

Related posts

റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുത്തി പൊതുവിതരണ വകുപ്പ്….

Aswathi Kottiyoor

പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും

Aswathi Kottiyoor

28 മണ്ഡലങ്ങൾ പറയും;കേരളത്തിൽ ഭരത്തുടർച്ചയോ ഭരണ മാറ്റമോ എന്ന്…..

Aswathi Kottiyoor
WordPress Image Lightbox