22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇന്ധന വില വർദ്ധനവ്: ഇരിട്ടിയിലെ പെട്രോള്‍ പമ്പുകൾക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു…
Iritty

ഇന്ധന വില വർദ്ധനവ്: ഇരിട്ടിയിലെ പെട്രോള്‍ പമ്പുകൾക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു…

ഇരിട്ടി:ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇരിട്ടിയിലെ പെട്രോള്‍ പമ്പുകൾക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കീഴൂർ പെട്രോൾ പമ്പിനു മുന്നിലെ സമരം അഷ്‌റഫ് ചാലയോടിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സമീര്‍ പുന്നാട് ,എം കെ ഹാരിസ് ,കെ ടി മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ കൊമ്പില്‍, മഹറൂഫ് മുണ്ടേരി,സമീര്‍ പി കെ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. പയഞ്ചേരിമുക്ക് പെട്രോള്‍ പമ്പില്‍ നടന്ന സമരം എസ് ടി യു ജില്ലാ സെക്രട്ടറി വി പി റഷീദ് ഉദ്ഘാടനം ചെയ്തു.

Related posts

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം – അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor

പരിതസ്ഥിതി ദിനാചരണം

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox