24.9 C
Iritty, IN
October 4, 2024
  • Home
  • Delhi
  • സിബിഎസ്ഇ 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഓൺലൈനായി നടത്തും…
Delhi

സിബിഎസ്ഇ 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഓൺലൈനായി നടത്തും…

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ശേഷിക്കുന്ന പ്രാക്ടിക്കൽ,ഇന്റെർണൽ അസൈമെന്റ്, പ്രൊജക്റ്റ്‌ പരീക്ഷകൾ ഓൺലൈനായി മാത്രമേ നടത്താവൂ എന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.

കോവിഡ് സാഹചര്യം മൂലം ചില സ്കൂളുകൾക്ക് പരീക്ഷ നടത്താൻ ആകാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഈ മാസം 11ൽ നിന്നും 28ലേക്ക് നീട്ടി. പ്രൈവറ്റ് വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ, ഇന്റെർണൽ പരീക്ഷകൾക്കുള്ള മാനദണ്ഡം വൈകാതെ പുറത്തിറക്കും.

പരമാവധി മാർക്കിന് പകരം വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ചുള്ള മാർക്ക് നൽകാൻ എക്സ്റ്റേണൽ, ഇന്റെർണൽ എക്സാമിനർ മാർ ശ്രദ്ധിക്കണമെന്നാണ് സിബിഎസ്ഇ യുടെ മാർഗനിർദേശം.

നിർദേശങ്ങൾ:
•പ്രാക്ടിക്കൽ പരീക്ഷ, പ്രോജക്ട് അവലോകനം എന്നിവയ്ക്കുള്ള തീയതിയും സമയവും എക്സ്റ്റർനാൽ എക്സാമിനു മായി കൂടിയാലോചിച്ച് തീരുമാനിക്കണം. ഇന്റെർണൽ എക്സാമിനർ തീയതി മുൻകൂട്ടി വിദ്യാർഥികളെ അറിയിക്കുകയും പരീക്ഷാദിവസം ലിങ്ക് കൈമാറുകയും വേണം.
•എക്സ്റ്റേണൽ എക്സാമിനർ മാർക്ക് ഇല്ലാത്ത വിഷയങ്ങളിൽ സ്കൂളിലെ ബന്ധപ്പെട്ട അധ്യാപകരാണ് ഇന്റെർണൽ അസൈമെന്റ് നടത്തേണ്ടത്.
•പരീക്ഷ പൂർത്തിയാക്കിയാലുടൻ പിഴവില്ലാതെ മാർക്ക് അപ്ലോഡ് ചെയ്യണം, തിരുത്താനുള്ള അവസരം ഇല്ല.
•വൈവ പരീക്ഷകളുടെ സമയത്തു വിദ്യാർത്ഥി, എക്സ്റ്റേണൽ എക്സാമിനർ, ഇന്റെർണൽ എക്സാമിനർ എന്നിവർ ഉൾപ്പെടുന്ന സ്ക്രീന്ഷോട്ടോ, വീഡിയോ റെക്കോർഡിങ്ങോ ഭാവി ആവശ്യത്തിലേക്കായി എടുത്തുവാക്കണം.

Related posts

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.

Aswathi Kottiyoor

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിര്‍ണായക നീക്കവുമായി സുപ്രീംകോടതി*

Aswathi Kottiyoor

തൊടുത്തത്‌ തിരിഞ്ഞുകുത്തി; സെല്‍ഫ്‌ഗോ‌ളില്‍ വലഞ്ഞ് ആദിത്യനാഥ്

Aswathi Kottiyoor
WordPress Image Lightbox