ജൂണ്‍ 1 ന് ഇരിട്ടി നഗരസഭയില്‍ ചേര്‍ന്ന സേഫ്റ്റി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ജൂണ്‍ 4 ന് സേഫ്റ്റി കമ്മിറ്റി ചേര്‍ന്നതായും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നഗരസഭാ തലത്തില്‍ ക്രമീകരിച്ചതായും തെറ്റായ രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളില്‍ കര്‍ശനമായ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ളതിനാല്‍ ഈ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളില്‍ ഇളവു വരുത്തുന്നതിന് നഗരസഭാ സേഫ്റ്റി കമ്മിറ്റിക്ക് യാതൊരുവിധ അധികാരങ്ങളും ഇല്ലാത്തതാണ്. വ്യാപാരികള്‍ ഇത്തരം പ്രചരണങ്ങള്‍ മുഖവിലയ്ക്ക് എടുക്കരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.