24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പ്രകാശനും കുടുംബത്തിനും കൈത്താങ്ങായി സേവാഭാരതിയും ഗ്രാമസേവാ സമിതിയും………….
Iritty

പ്രകാശനും കുടുംബത്തിനും കൈത്താങ്ങായി സേവാഭാരതിയും ഗ്രാമസേവാ സമിതിയും………….

ഇരിട്ടി : മീത്തലെ പുന്നാട് മഠംപറമ്പ് ആദിവാസി കോളനിയിലെ എം. പി. പ്രകാശന്റെയും കുടുംബത്തിന്റെയും വർഷങ്ങളായുള്ള സങ്കടത്തിന് അറുതിയാവുന്നു. മൺകട്ടകൊണ്ട് നിർമ്മിച്ചതും മേൽക്കൂര തകർന്ന് ചോർന്നൊലിക്കുന്നതുമായ ഇവരുടെ വീട് ഈ മഴക്കാലം തരണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ സേവാ ഭാരതി പുന്നാട് യൂണിറ്റും ഗ്രാമസേവ സമിതിയും കുടുംബത്തിന്റെ പ്രശ്നത്തിൽ ഇടപെട്ടു . പുതിയവീട് നിർമ്മിച്ചുനൽകാമെന്ന് കുടുംബത്തിന് വാഗ്ദാനം നൽകിയ സേവാഭാരതിയും ഗ്രാമസേവാസമിതിയും ഒരു ദിവസം പോലും പാഴാക്കാതെ പുതിയ വീടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് പഴയ കൂര മുഴുവൻ സന്നദ്ധപ്രവർത്തകർ ചേർന്നു പൊളിച്ചു നീക്കി. ബുധനാഴ്ച വീടിന്റെ കുറ്റിയടിക്കൽ കർമ്മവും നടത്തി . നാലുമാസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ദാനം നടത്താനാണ് തീരുമാനം. മോഹനൻ ആചാരി കുറ്റിയടികർമ്മത്തിന് കാർമ്മികത്വം വഹിച്ചു. പുന്നാട് സേവാസമിതി പ്രസിഡണ്ട് അതുൽ അരവിന്ദ്, സെക്രട്ടറി കെ. രജിത്, വാർഡ് കൗൺസിലർമാരായ എ.കെ. ഷൈജു , സി.കെ. അനിത , പി. എം. രവീന്ദ്രൻ , എം. രതീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

Related posts

വീടുകൾക്ക് ഭീഷണി തീർത്ത കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി

Aswathi Kottiyoor

കൂ​ട്ടു​പു​ഴ പു​തി​യ​പാ​ലം ഇ​ന്നു തു​റ​ന്നു​കൊ​ടു​ക്കും

Aswathi Kottiyoor

കുടകിൽ ശനിയും ഞായറും കർഫ്യൂ തുടരും

Aswathi Kottiyoor
WordPress Image Lightbox