22.5 C
Iritty, IN
September 7, 2024
  • Home
  • Delhi
  • മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്………..
Delhi

മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്………..

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ വീണ്ടും ഒന്നാംസ്ഥാനം നേടി കേരളം. കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ചു പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ടാണ് കേരളം തുടര്‍ച്ചയായ നേട്ടം കൊയ്തിരിക്കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന് ലഭിച്ച നേട്ടം അഭിമാനകരമാണ്.

സുസ്ഥിര വികസന സൂചികയില്‍ 75 പോയിന്റ്‌ നേടിയാണ് കേരളം ഒന്നാമത് എത്തിയത്. 74 പോയിന്റ്‌ നേടിയ ഹിമാചല്‍ പ്രദേശും തമിഴ്‌നാടുമാണ് രണ്ടാമത്. സൂചികയില്‍ ഏറ്റവും പിറകിലുള്ളത് ബിഹാറും ജാര്‍ഖണ്ഡും അസമും ആണ്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയ്യാറാക്കപ്പെട്ടത്.

സുസ്ഥിര വികസനസൂചിക റിപ്പോര്‍ട്ട് ആരംഭിച്ച 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയതെങ്കില്‍ 2019ല്‍ സംസ്ഥാനത്തിന്റെ പോയിന്റ് 70 ആയി ഉയര്‍ന്നിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങള്‍ നീതിആയോഗ് സുസ്ഥിര വികസനസൂചികയില്‍ പരിഗണിച്ചു.

Related posts

ഉദയ് യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു, മരണകാരണം കണ്ടെത്താനായില്ല

Aswathi Kottiyoor

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റ്.*

Aswathi Kottiyoor

ശുഭ്മാൻ ഗിൽ സച്ചിൻ തെൻഡുൽക്കറെപ്പോലെ, വിരാട് കോലിക്ക് ദൗര്‍ബല്യങ്ങളുണ്ട്’

Aswathi Kottiyoor
WordPress Image Lightbox