കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് മെമ്പർമാർക്ക് കിറ്റ് വിതരണം ചെയ്തു. “കോവിഡ് റിലീഫ് വൗച്ചർ” എന്ന പേരിൽ 1000 രൂപ മൂല്യമുള്ള കൂപ്പണുകളാണ് മെംബർമാർക്ക് നൽകുന്നത്. കൂപ്പൺ ഉപയോഗിച്ച് 1000 രൂപയ്ക്ക് തുല്യമായ സാധനങ്ങൾ വാങ്ങാവുന്നതാണ്. കൂപ്പൺ വിതരണോദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, ട്രഷറർ സ്റ്റാനി സ്ലാവോസ്, വൈസ് പ്രസിഡന്റുമാരായ ബിനു ആന്റണി, ഷാജി നെല്ലിയറ, യൂത്ത് വിംഗ് പ്രസിഡന്റ് ജോഷി ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു