24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തുല്യനീതി വേണം, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി………..
Kerala

തുല്യനീതി വേണം, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി………..

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയിൽ. സംസ്ഥാന ബോർഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് വിവേചനം ല്ലെന്നാവശ്യപ്പെട്ടാണ് ഹർജി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ അഭിഭാഷക മമത ശർമ്മയാണ് സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടുന്നത്. നാളെ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും. സിബിഎസ്ഇ വിദ്യാർഥികൾക്കും, സംസ്ഥാന ബോർഡിലെ വിദ്യാർത്ഥികൾക്കും വ്യത്യസ്തത നയം പാടില്ല. അതിനാൽ സംസ്ഥാന ബോർഡുകൾ നടത്തിയ പരീക്ഷ റദ്ദാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെടുമെന്ന് മമത ശർമ്മ അറിയിച്ചു.
കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ നടത്തി. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നാണ് ഹർജിക്കാരുടെ വാദം. അതിനാൽ കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടും എന്നും മമത ശർമ്മ അറിയിച്ചു.

ഇതിനിടെ റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനുള്ള മാനദണ്ഡം ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂല്യനിർണ്ണയത്തിന് രണ്ട് സാദ്ധ്യതകളാണ് പരിഗണിക്കുന്നത്. 9, 10, 11 ക്ളാസ്സുകളിലെ അവസാന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യ നിർണ്ണയം നടത്തണമെന്നതാണ് ആദ്യ സാധ്യത. പന്ത്രണ്ടാം ക്ലാസിലെ ഇന്റെർണൽ അസ്സസ്മെന്റ് ഫലത്തിന്റെയും പത്താം ക്ലാസിയിലെ അവസാന പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യ നിർണ്ണയം നടത്തണം എന്നതാണ് പരിഗണനയിലുള്ള രണ്ടാമത്തെ സാധ്യത. മാർക്കിൽ തൃപ്തിയില്ലാത്തവർക്ക് പിന്നീട് പരീക്ഷ എഴുതാൻ അവസരം നൽകിയേക്കും.

Related posts

എച്ച്‌ഇസിയിൽ ദുരിതം ; 3000 ജീവനക്കാർക്ക്‌ 
20 മാസമായി ശമ്പളമില്ല

Aswathi Kottiyoor

ഏകീകൃത ആരാധനാക്രമം: ഇളവു സാധ്യമല്ലെന്ന് പൗരസ്ത്യ തിരുസംഘം മേധാവി.

Aswathi Kottiyoor

മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്, ഓർഡിനൻസ് നിയമമാകുന്നു; ആശങ്ക മാറാതെ മത്സ്യമേഖല.

Aswathi Kottiyoor
WordPress Image Lightbox