30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റില്‍ കര്‍ണാടയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി.
Iritty

കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റില്‍ കര്‍ണാടയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി.

കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നു മീന്‍ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തില്‍ നിന്ന് 186 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി.

കെഎല്‍ 11 ബിപി 9683 എയ്‌സ് വാഹനത്തില്‍ കടത്തുന്നതിനിടെയാണ് 186 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയത്. തലശ്ശേരി വടക്കുമ്പാട് സ്വദേശി പരിയാട്ട് വീട്ടില്‍ ആശിഫി(25)നെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വന്‍ ലാഭം ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ കെ എ അനീഷ്, പ്രിവന്റീവ് ഓഫിസര്‍ ഷനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി വി റിജുന്‍, പി ജി അഖില്‍, റിനീഷ് ഓര്‍ക്കാട്ടേരി, എക്‌സൈസ് ഡ്രൈവര്‍ എം സോള്‍ ദേവ് എന്നിവരാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

Related posts

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor

യാത്രാ നിയന്ത്രണം – മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മടിക്കേരി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടേയും ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും പ്രതിഷേധം

Aswathi Kottiyoor

തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

Aswathi Kottiyoor
WordPress Image Lightbox