24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കർശനമായി പാലിക്കണമെന്നു ഇരിട്ടി നഗരസഭ
Iritty

ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കർശനമായി പാലിക്കണമെന്നു ഇരിട്ടി നഗരസഭ

ഇരിട്ടി : സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കർശനമായി പാലിക്കണമെന്ന് ഇരിട്ടി നഗരസഭാ സേഫ്റ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ തോത് ഇപ്പോഴും ഉയർന്നു നിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്നും യോഗം ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ 9 വരെ നീട്ടിയ സാഹചര്യത്തിൽ സെക്ടറിൽ മജിസ്‌ട്രേറ്റ് മാരുടെയും പോലീസിന്റെയും പരിശോധന തുടരും. വാര്‍ഡുതല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ വളണ്ടിയർമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഇത്തരം വാര്‍ഡുകളില്‍ നിന്ന് പുറത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
പഴം, പച്ചക്കറി ചില്ലറ വില്പന സ്റ്റാളുകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും മൊത്ത വ്യാപാരം 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും അനുവദിക്കുന്നതാണ്. അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ (പലചരക്ക്, ബേക്കറി തുടങ്ങിയവ) പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തന്നെ തുടരാവുന്നതാണ്. രോഗ വ്യാപനത്തെ തുടര്‍ന്ന് റോഡുകള്‍ അടച്ചതും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതുമായ വാര്‍ഡുകളില്‍ അവശ്യ സേവനത്തിന് വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തും. നിര്‍മ്മാണ സാമഗ്രി വില്പന, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും , വര്‍ക്ക് ഷോപ്പുകളും വാഹന സര്‍വ്വീസ് സെന്‍ററുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
ഹോട്ടല്‍, റെസ്റ്റോറന്‍റുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. (രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പാര്‍സല്‍ സര്‍വ്വീസിനായി മാത്രം തുറക്കാവുന്നതാണ്. കഴിയുന്നതും ഹോം ഡെലിവറി സംവിധാനത്തിലേക്ക് മാറാന്‍ ശ്രദ്ധിക്കണം . കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിതരണ കേന്ദ്ര നടത്തിപ്പുകാര്‍ (റേഷന്‍ കടകള്‍) കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനം നടത്തുന്നവര്‍ കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. ഹോം ഡെലിവറിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തി രോഗ ബാധിതരല്ല എന്ന് ഉറപ്പുവരുത്തിയിരിക്കണമെന്നും സേഫ്റ്റി കമ്മിറ്റി യോഗം കർശന നിർദ്ദേശം നൽകി .

Related posts

കോവിഡ്  ബാധിച്ച് മരിച്ചു.

Aswathi Kottiyoor

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

Aswathi Kottiyoor

ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യഴാഴ്ച

Aswathi Kottiyoor
WordPress Image Lightbox