21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • ഇന്റർനെറ്റ് സൗകര്യമില്ല;മലയോരത്തെ പലഭാഗവും പരിധിക്ക് പുറത്ത്
Kelakam

ഇന്റർനെറ്റ് സൗകര്യമില്ല;മലയോരത്തെ പലഭാഗവും പരിധിക്ക് പുറത്ത്

കേളകം: ഒരു പുതിയ അധ്യയനവർഷവും, പുതിയ ഓൺലൈൻ പഠവും അരംഭിക്കുകയാണ്. പക്ഷെ മലയോരത്തെ പലഭാഗവും പരുതിക്ക് പുറത്താണ്.
കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലെ പല ഭാഗങ്ങളും മൊബൈൽ സേവനത്തിൻറെ പരുതിക്കു പുറത്താണ്. വിളിച്ചാൽ പോലും കിട്ടാത്ത നാട്ടിൽ മൊബൈൽ ഇൻ്റർനെറ്റ് സ്വപ്നമാവുകയാണ്. മലമ്പ്രദേശമായ ഈ മേഖലയിൽ മറ്റ് ഇൻറർ നെറ്റ് സൗകര്യവും കുറവാണ്.

കൊട്ടിയൂർ പഞ്ചായത്തിലെ പാ1 പെരുൽച്ചുരം, നെല്ലിയോടി, ചപ്പമല, പാലുകാച്ചി മല, ഒറ്റപ്ലാവ്, കേളകം പഞ്ചായത്തിലെ ശാന്തിഗിരി, ചെട്ടിയാംപറമ്പ്, തുള്ളൽ, ‘വെള്ളൂന്നി, കണിച്ചാർ പഞ്ചായത്തിലെ ഓടംതോട്, അണുങ്ങോട് ,ഏലപ്പിടിക, പേരാവൂർ പഞ്ചായത്തിലെ വെള്ളറുവള്ളി, പെരുംബുന്ന, മoപ്പുരച്ചാൽ മേഖലകളിൽ മേഖലകളിലാണ് മൊബൈൽ സേവനം പരുതിക്ക് പുറത്ത് നിൽക്കുന്നത്.
വളരെ ബുദ്ധിമുട്ടാണ് ഓൺലൈൻ പഠനത്തിനും മറ്റുമായി കുട്ടികൾ അനുഭവിക്കുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെങ്കിൽ മൊബൈൽ പിടിച്ച് മഴയത്തും, വെയിലിലും വീടിന് പുറത്ത് പറമ്പിൽ നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor

പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന്‍ : കേളകം ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു.

Aswathi Kottiyoor
WordPress Image Lightbox