24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
Kelakam

മഞ്ഞളാംപുറം യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

കേളകം: മഞ്ഞളാംപുറം യു .പി സ്കൂളിലെ 2021 – 2022 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് രാവിലെ 11:30 ന് ഓൺലൈനായി നടത്തി. സ്കൂൾ മാനേജർ വെരി.റവ.ഫാദർ തോമസ് കീഴാരത്തിൽ അധ്യക്ഷതയും പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനവും നിർവ്വഹിച്ചു.

കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.റ്റി.അനീഷും നിർവ്വഹിച്ചു. 13-ാം വാർഡ് മെമ്പർ സുനിത വാത്യാട്ട് ലൈബ്രറി ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് സന്തോഷ് സ്റ്റീഫനും വിദ്യാർത്ഥി പ്രതിനിധി കുമാരി.

അന്നാ മേരി ബിനുവും ആശംസകൾ അറിയിച്ച് സംസാരിച്ചു. മഞ്ഞളാംപുറം യു.പി സ്കൂൾ പ്രധാനാധ്യാപകൻ മാത്യു ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനോയി റ്റി.ജെ നന്ദിയും പറഞ്ഞു. തുടർന്ന് നവാഗതർക്ക് സ്വാഗതവും, വീഡിയോ പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts

കുടി വെള്ളം നൽകി വാട്ടർ അതോറിറ്റി ശ്വാസം മുട്ടിച്ചു പി ഡബ്ല്യൂഡി:പ്രദേശവാസികൾ ദുരിതത്തിൽ

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox