കണിച്ചാര്‍:മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കണിച്ചാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ കണിച്ചാര്‍ ടൗണ്‍ ശുചീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജോജന്‍ എടത്താഴെ, തോമസ് വടശ്ശേരി, പഞ്ചായത്തംഗങ്ങളായ സുനി ജസ്റ്റിന്, സുരേഖ സജി, വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് എം.വി നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു