കേളകം:സി പി ഐ എം കേളകം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി. സി പി ഐ എം സംസ്ഥാന സമ്മേളന തീരുമാന പ്രകാരമാണ് കേളകം ലോക്കല്‍ കമ്മിറ്റി വീടില്ലാത്ത നിര്‍ധനരായ ഒരു കുടുംബത്തിന് നിര്‍മ്മിച്ച് നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറിയത്. വെള്ളുന്നിയിലെ വാഴപ്പള്ളി ഓമന – കൃഷ്ണന്‍കുട്ടി ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. സി പി ഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി. സി പി ഐ എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം തങ്കമ്മ സ്കറിയ അധ്യക്ഷത വഹിച്ചു. സി പി ഐ എം കേളകം ലോക്കല്‍ സെക്രട്ടറി സി.പി ഷാജി, സി പി ഐ എം ജില്ല കമ്മിറ്റിയംഗം വി ജി പത്ഭനാഭന്, ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ടി.വിജയന്, കൊളക്കാട് ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.700 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച വീട് 8 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്