25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്…………..
Thiruvanandapuram

ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്…………..

തിരുവനന്തപുരം : സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന്‌ കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌. സംസ്ഥാന–- ജില്ലാ സഹകരണ ബാങ്ക്‌ ലയനത്തിന്‌ ഈ മാർഗനിർദേശം ബാധകമാകും. ബാങ്കിങ്‌ നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ്‌‌ ആർബിഐ നടപടി.

ലയനത്തിന്‌ മുമ്പ്‌ വിശദ പഠനം ആവശ്യപ്പെടുന്നതാണ്‌‌‌‌ പ്രധാന നിർദേശം. കേരള ബാങ്ക് രൂപീകരണത്തിന്‌ പഠനം നടത്തിയത്‌ പ്രൊഫ. എം എസ്‌ ശ്രീറാം അധ്യക്ഷനായ സമിതിയാണ്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തുടർനടപടിക്കായി വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്‌പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്‌തി ബാധ്യതാ കണക്കെടുപ്പും പൂർത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന്‌ ബാങ്ക്‌ പദം‌ വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാൻ കമീഷനെ നിയമിച്ചു.

ലയന അപേക്ഷ നബാർഡ്‌ അംഗീകരിച്ചശേഷമേ റിസർവ്‌ ബാങ്ക്‌ പരിഗണിക്കേണ്ടതുള്ളുവെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക്‌ അപേക്ഷയ്‌ക്കടക്കം‌ നബാർഡ്‌ അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയാണ്‌ ലഭിച്ചത്‌. ഐടി സംവിധാന സംയോജനമാണ്‌ മറ്റൊരു വ്യവസ്ഥ. കേരളത്തിൽ എകീകൃത സോഫ്‌റ്റുവെയർ നടപ്പാക്കൽ ചുമതല കേരള ബാങ്കിനാണ്‌‌. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട്‌ കേന്ദ്രം ഏകീകൃത കംപ്യൂട്ടർ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾക്കെല്ലാം കേരളം മാതൃകയായി.

Related posts

നല്‍കിയത് ഗുണനിലവാരമുള്ള വാക്‌സിന്‍, മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയ്ക്ക് കാരണം- ഡി.എം.ഒ.*

Aswathi Kottiyoor

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ വായ്‌പ : സര്‍ക്കാരിന് നേരിട്ട്‌ 
ബാധ്യതയല്ല: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox