22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാക്‌സിനേഷൻ പ്രധാനമെന്ന്‌ റിസർവ്‌ ബാങ്കും ; വാക്‌സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും ദ്രുതനടപടിവേണം……….
Kerala

വാക്‌സിനേഷൻ പ്രധാനമെന്ന്‌ റിസർവ്‌ ബാങ്കും ; വാക്‌സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും ദ്രുതനടപടിവേണം……….

ന്യൂഡൽഹി:കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കാനും സമ്പദ്‌ഘടനയെ രക്ഷിക്കാനും ആരോഗ്യമേഖലയിൽ സർക്കാർ കൂടുതൽ പണം ചെലവിടണമെന്ന്‌ റിസർവ്‌ ബാങ്ക്‌. പരമാവധിപേർക്ക്‌ ഉടന്‍ വാക്‌സിൻ നൽകണം. വാക്‌സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും ദ്രുതനടപടിവേണം. പ്രാദേശിക അടച്ചിടല്‍ അടക്കം വിവേകപൂർണമായ നടപടി വേണമെന്നും റിസർവ്‌ ബാങ്കിന്റെ വാർഷികറിപ്പോർട്ടിൽ പറയുന്നു.

കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ആഘാതത്തിൽനിന്ന്‌ സമ്പദ്‌ഘടന കരകയറിവരവെയാണ്‌ രണ്ടാം വ്യാപനം. സാമ്പത്തിക വളർച്ചാ നിഗമനങ്ങൾ പാളിപ്പോയേക്കാം‌. ഏപ്രിൽ വരെ ഏഴ്‌ മാസം ജിഎസ്‌ടി വരുമാനം ലക്ഷം കോടി രൂപ കവിഞ്ഞു. എന്നാൽ യാത്ര–-ചരക്ക്‌ കടത്ത്‌ നിയന്ത്രണം വരുംമാസങ്ങളിൽ ജിഎസ്‌ടി വരുമാനത്തെ ബാധിക്കും. കഴിഞ്ഞവർഷം മൊത്തം മൂലധനസമാഹരണ മൂല്യം 2019–-20നെ അപേക്ഷിച്ച്‌ 7.4 ശതമാനം ചുരുങ്ങി. വ്യവസായ ഉൽപ്പാദനസൂചിക 8.6 ശതമാനം ഇടിഞ്ഞു. സേവനമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുണ്ടായി.

രാജ്യത്തെ ബാങ്കിങ്‌ സംവിധാനവും ഡിജിറ്റൽ ഇടപാടുകളും എത്രത്തോളം പേർക്ക്‌ പ്രയോജനപ്പെടുന്നുവെന്ന്‌ വ്യക്തമാക്കുന്ന സൂചിക റിസർവ്‌ ബാങ്ക്‌ തയ്യാറാക്കും. ഓഹരിവിപണിയുടെ കുതിപ്പിന്‌ അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധമുണ്ടോ എന്ന്‌ ആശങ്കയുണ്ട്‌. അപകടകരമായ ആസ്‌തികളുടെ മൂല്യവളർച്ച കുമിളയായി മാറാൻ സാധ്യതയുണ്ട്‌–-റിസർവ്‌ ബാങ്ക്‌ മുന്നറിയിപ്പ്‌ നൽകി.

Related posts

ഇഡി നിയമത്തിന്‌ കീഴിൽ നിന്ന്‌ പ്രവർത്തിച്ചാൽ മതിയെന്ന്‌ സുപ്രീംകോടതി

Aswathi Kottiyoor

എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

ഇടുക്കിയിൽ കാട്ടാന ആക്രമണം : വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox