26.1 C
Iritty, IN
November 22, 2024
  • Home
  • Iritty
  • കോവിഡ് പ്രതിസന്ധി; ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസില്‍ കൂട്ട സ്ഥലമാറ്റം.
Iritty

കോവിഡ് പ്രതിസന്ധി; ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസില്‍ കൂട്ട സ്ഥലമാറ്റം.

ഇരിട്ടി:കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസില്‍ കൂട്ട സ്ഥലമാറ്റം. 2469 ഓളം ജീവനക്കാരെയാണ് സ്ഥലം മാറ്റുവാനുള്ള കരടുരേഖ പുറത്തിറങ്ങിയിരിക്കുന്നത്. പരാതി ബോധിപ്പിക്കുവാനായി നല്‍കിയ 2 ദിവസത്തെ സമയം വ്യാഴാഴ്ച അവസാനിച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധം, മഴക്കെടുതി -രണ്ടിലും മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് അഗ്‌നിശമന സേനയില്‍ കൂട്ട സ്ഥലമാറ്റം. കഴിഞ്ഞ ദിവസം സ്ഥലമാറ്റത്തിന്റെ കരടുപട്ടികയിറങ്ങി. 1607 ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാര്‍, ഫയര്‍502 ഡ്രൈവര്‍മാര്‍, 209സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാര്‍,43 മെക്കാനിക് ഓഫീസര്‍മാര്‍, 65സ്റ്റേഷന്‍ ഓഫീസര്‍മാര്‍,43 അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിങ്ങനെ 2469 ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള കരട് രേഖയാണ് പുറത്തിറങ്ങിയത്. നടപടിയില്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കുവാന്‍ നല്‍കിയ രണ്ട് ദിവസത്തെ സമയം വ്യാഴാഴ്ച കൊണ്ട് അവസാനിക്കുകയും ചെയ്തു. മാനദണ്ഡം പാലിച്ചു കൊണ്ടാണ് സ്ഥലമാറ്റം എന്ന് കരടുരേഖയില്‍ പറയുന്നുണ്ട്. ജീവനക്കാരെ സമീപ നിലയങ്ങളിലേക്ക് സ്ഥലം മാറ്റം വരുത്തുകയുള്ളൂ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇപ്പോള്‍ പലരുടേയും കാര്യത്തില്‍ എടുത്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.സമീപകാലത്ത് സേനയില്‍ ഇത്രയും അധികം പേരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് ആദ്യമായാണ്. സാധാരണ സീനീയോരിറ്റി അനുസരിച്ചുള്ള സ്ഥലം മാറ്റമാണ് നടക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ തിടുക്കപ്പെട്ടാണ് കൂട്ട സ്ഥലമാറ്റം. മഴക്കാലം പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത് സ്ഥലം മാറി എത്തുന്ന ജീവനക്കാര്‍ക്ക് പ്രദേശത്തെ കുറിച്ചുള്ള പരിചയക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാനും ഇടയുണ്ട്. വിരലില്‍ എണ്ണാവുന്ന ജീവനക്കാരെ മാത്രം മാറ്റി നിര്‍ത്തി നിലയങ്ങളിലെ ബാക്കിയുള്ള ജീവനക്കാര്‍ക്കെല്ലാം സ്ഥലമാറ്റ ലിസ്റ്റില്‍ പേര് വന്നു കഴിഞ്ഞു. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരവ് ഇറങ്ങുന്നതോടെ ജീവനക്കാര്‍ സ്ഥലം മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Related posts

മുടിക്കയത്ത് കാട്ടാന അക്രമത്തിൽ കർഷകന് പരിക്ക്

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ഇരിട്ടി താലൂക്ക് ആശുപത്രിയെ നശിപ്പിക്കുന്നു – എൻ. ഹരിദാസ്

Aswathi Kottiyoor

വീടിൻ്റെ താക്കോൽദാനം 20 ന്

Aswathi Kottiyoor
WordPress Image Lightbox