24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • എസ് എസ് എൽ സി, പ്ലസ്‌ടു ഫലം ജൂലൈയിൽ: മന്ത്രി വി ശിവൻകുട്ടി…………
Thiruvanandapuram

എസ് എസ് എൽ സി, പ്ലസ്‌ടു ഫലം ജൂലൈയിൽ: മന്ത്രി വി ശിവൻകുട്ടി…………

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷാ ഫലങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര സർക്കാരിനെ അറിയിച്ചു. കുട്ടികൾക്കുള്ള വാക്‌സിൻ പരീക്ഷണം എത്രയും പെട്ടെന്ന്‌ പൂർത്തിയാക്കി അവ വിദ്യാർത്ഥികൾക്ക്‌ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്രിയാൽ വിളിച്ച സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ കോവിഡ്‌ കാലത്ത്‌ കേരളം സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. കേരളത്തിൽ എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ ഏപ്രിലിൽ പൂർത്തിയാക്കി.

മാറ്റിവച്ച എസ്‌ എസ്‌എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിച്ചു. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാത്ത വിധം ഐടി വിഷയങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തും. മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ആദ്യവാരം ആരംഭിച്ച് ജൂലൈയിൽ ഫലപ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

കേരളത്തിൽ സിബിഎസ്ഇ 12 –-ാം ക്ലാസ്‌ പരീക്ഷ നടത്തുന്നതിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. വലിയൊരു വിഭാഗം കുട്ടികളും രക്ഷാകർത്താക്കളും പരീക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകരും കോവിഡ് രണ്ടാംതരംഗം ചൂണ്ടിക്കാട്ടി ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളും, ജെഇഇ, നീറ്റ്‌ തുടങ്ങിയ പരീക്ഷകളും നടത്തുന്നതിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കനുസൃതമായി സംസ്ഥാനത്ത്‌ പരീക്ഷാ നടത്തിപ്പിന്‌ എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിക്കും. ദേശീയപരീക്ഷകളുടെ സമയക്രമം മുൻകൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും യോഗത്തിൽ പങ്കെടുത്തു.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

Aswathi Kottiyoor

500ന് മുകളിലുള്ള വാട്ടർ ചാർജ് ഓൺലൈനിൽ മാത്രം.*

Aswathi Kottiyoor
WordPress Image Lightbox