ഇരിട്ടി: താലൂക്ക് ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.കഴിഞ്ഞ ദിവസമായിരുന്നു ഇരിട്ടി താലൂക്ക് ഓഫീസിലെ 3 ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഇതേതുടര്‍ന്നാണ് ഇരിട്ടി താലൂക്ക് ഓഫീസും പരിസരത്തുമുള്ള കെട്ടിടങ്ങള്‍ പരിശോധന നടത്തുകയും കൊതുകുകളുടെയും കൂത്താടികളുടെയും ഉറവിടങ്ങള്‍ കണ്ടെത്തുകയും അവ നശിപ്പിക്കുകയും ചെയതത്.വെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ കീടനാശിനി തളിക്കുകയും ചെയ്തു. ഇരിട്ടി താലൂക്ക് ആശുപത്രിയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മട്ടന്നൂര്‍ ഫീല്‍ഡ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, വെക്ടര്‍ കണ്‍ട്രോള്‍ ഫീല്‍ഡ് അസിസ്റ്റന്റ് എം.രാജന്‍, ഫീല്‍ഡ് വര്‍ക്കര്‍മാരായ ശൈലജ, ശ്രീജ, പ്രജീഷ്, സീന, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.