24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സിഎം രവീന്ദ്രനെ നിലനിർത്തി; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി………..
Thiruvanandapuram

സിഎം രവീന്ദ്രനെ നിലനിർത്തി; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി………..

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. സിഎം രവീന്ദ്രനെ അടക്കം നിലനിർത്തി കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്സണൽ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയിരിക്കുന്നത്.

എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണൽ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെകെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു

Related posts

സിനിമാക്കാഴ്ചകൾ വീണ്ടും ഡിസംബറിൽ; ഐഎഫ്എഫ്കെ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്.

Aswathi Kottiyoor

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം.

Aswathi Kottiyoor

കുതിച്ചുയർന്ന് അരിവില,

Aswathi Kottiyoor
WordPress Image Lightbox