24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചോർച്ചയും സീലിംഗ് അടർന്നുവീഴലും – ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസ് കെട്ടിടം തകർച്ചാ ഭീഷണിയിൽ
Iritty

ചോർച്ചയും സീലിംഗ് അടർന്നുവീഴലും – ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസ് കെട്ടിടം തകർച്ചാ ഭീഷണിയിൽ

ഇരിട്ടി: ദുരന്തമുഖത്ത് ജനങ്ങളുടെ രക്ഷകരാകുന്ന അഗ്നിരക്ഷാനിലയം പ്രവർത്തകർ ഇപ്പോൾ തങ്ങളുടെ രക്ഷകരെ തേടുകയാണ്. ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിയുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരാണ് ഈ മഴക്കാലകൂടി എങ്ങിനെകഴിക്കും എന്ന അവസ്ഥയിൽ വിഷമവൃത്തത്തിൽ കഴിയുന്നത്. അൻപതാണ്ടോളം ഇരിട്ടി ഗവ. ആശുപത്രി പ്രവർത്തിച്ചുവന്ന കെട്ടിടമാണ് പത്ത് വര്ഷം മുൻപ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിനായി താത്കാലികമായി നൽകിയിരുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് വരുന്ന കാലവർഷത്തെ അതിജീവിക്കാനുള്ള കരുത്ത് നൽകണമെന്ന പ്രാർത്ഥനയിലാണ് ഇവിടുത്തെ ജീവനക്കാർ. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മൂന്നിടങ്ങളിലാണ് സീലിംങ്ങിന്റെ കോൺക്രീറ്റ് കട്ട മൂന്നിടങ്ങളിലായി അടർന്നു വീണിരുന്നു. മുറിയിൽ വിശ്രമിക്കുകയായിരുന്ന ജീവനക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ മുക്കാൽ ഭാഗം മേൽക്കൂരയും ആസ്ബസ്റ്റോസ് ഷീറ്റിനാൽ നിർമ്മിച്ചതാണ്. ഇതിൽ ഏറെയും ആശുപത്രി തുടങ്ങിയകാലത്ത് പാകിയവയാണ്. ആസ്ബസ്റ്റോസ് ഷീറ്റുകൾ കാൻസർ ബാധക്ക് കാരണമാകും എന്നതിനാൽ വര്ഷങ്ങളായി ആരും തന്നെ കെട്ടിടങ്ങളുടെ മേൽക്കൂര നിർമ്മാണത്തിന് ഉപയോഗിക്കാറില്ല എന്നിരിക്കേ പതിറ്റാണ്ടുകൾ പഴക്കമുള്ള ഷീറ്റിനടിയിൽ കഴിച്ചു കൂട്ടുന്നത് ഇവിടുത്തെ ജീവനക്കാരുടെ ആരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്. ഇത് കൂടാതെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ ഓടുമേഞ്ഞ മേൽക്കൂരയും തകർന്ന് മഴപെയ്യുമ്പോൾ മുറിമുഴുവൻ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്.
അഗ്നിരക്ഷാ നിലയം ഇരിട്ടിയിൽ പ്രവർത്തനം തുടങ്ങിയതുമുതൽ നിരവധി രക്ഷ പ്രവർത്തനങ്ങളാണ് ഈ നിലയത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നത്. കഴിഞ്ഞ രണ്ട് വെള്ളപൊക്കത്തിലും വേനൽക്കാലത്ത് മലയോരമേഖലകളിൽ ഉണ്ടാകുന്ന അഗ്നി ബാധയിലുമെല്ലാം മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച അഗ്നി രക്ഷാ സേനാ പ്രവർത്തകർത്ത് നല്ലൊരു ഓഫീസ് സൗകര്യം പോലുമില്ല എന്ന അവസ്ഥയിലാണ്. സ്റ്റേഷൻ ഓഫീസർ അടക്കം 34 ജീവനക്കാരുള്ള ഓഫീസിൽ അടിസ്ഥാന സൗകര്യം തീരെയില്ല. റോഡിൽ നിന്നും താഴ്ന്ന് കിടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് മഴക്കാലത്ത് വെള്ളം കയറുന്നത് പരതിവാണ്. ഉപകരണങ്ങളും ഫയലുകളുമെല്ലാം ഇത്തരത്തിൽ വെള്ളം കയറി നശിച്ചിട്ടുണ്ട്. നഗരസഭ ഇവിടെ ഓവുചാൽ നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ശ്രമം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതും പാതി വഴിയിലാണ്. കെട്ടിടം അറ്റകുറ്റപണി നടത്താനുള്ള ഒരുനടപടിയും ഉണ്ടാകുന്നില്ല.
ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടമായതിനാൽ വകുപ്പിന് കെട്ടിട നവീകരണത്തിന് പണം അനുവദിക്കാൻ ആവില്ല. ആരോഗ്യ വകുപ്പ് നവീകരിക്കുന്നതിനായി പത്ത് ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചിട്ട് ഏറെ ആയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടുമില്ല.
പയഞ്ചേരിയിൽ കോറമുക്കിൽ റവന്യു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്നും അഗ്നി രക്ഷാ നിലയത്തിന് സ്വന്തമായി കെട്ടിടം പണിയാൻ 40 സെ്ന്റ് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. താലൂക്ക് സർവ്വെ വിഭാഗം അളന്നു തിരിച്ചെങ്കിലും സ്ഥലത്തിന്റെ അതിരുകൾ സംബന്ധിച്ച തർക്കം കോടതി കയറുകയാണ്. സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കാൻ തീരുമാനിച്ചതോടെ സ്ഥലം ഇനിയെന്ന് കിട്ടുമെന്ന കാര്യത്തിൽ ഒന്നും പറയാൻ പറ്റാത സ്ഥിതിയായി. കയേറ്റം സംബന്ധിച്ച തർക്കമായതിനാൽ നിയമപരമായി തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പുതിയ ഭരണകൂടത്തിൽ നിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് ജീവനക്കാരും പ്രതീക്ഷിക്കുന്നത്.

Related posts

സര്‍ക്കിള്‍ സഹകരണ യൂണിന്റെ നേതൃത്വത്തില്‍ ബാങ്ക് സെക്രട്ടറിമാര്‍ക്ക് ക്ലാസ് നല്‍കി

Aswathi Kottiyoor

പ്രതിഷേധ സദസ്സ്

Aswathi Kottiyoor

ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി മോട്ടോര്‍വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox