24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നാ​ട്ടു​കാ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ
Iritty

നാ​ട്ടു​കാ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ

മാ​ട്ട​റ: മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​ർ​ഡി​ലെ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​ൺ​ലൈ​ൻ പ്ര​വാ​സി ഗ്രാ​മ​സ​ഭ ന​ട​ത്തി മാ​ട്ട​റ വാ​ർ​ഡ്. വാ​ർ​ഡി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ച്ച് മാ​സ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ര​വാ​സി ഗ്രാ​മ​സ​ഭ ന​ട​ത്തി​യി​രു​ന്നു. ഒ​ന്നാ​മ​ത് ഗ്രാ​മ​സ​ഭ​യ്ക്കു​ശേ​ഷം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ബെ​ഡ്ഷീ​റ്റു​ക​ൾ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടാ​മ​ത് ഗ്രാ​മ​സ​ഭ​യും ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്നു. ഗ്രാ​മ​സ​ഭ​യി​ൽ ഉ​യ​ർ​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ദി​വ​സം വാ​ർ​ഡി​ലെ 414 വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന​വും അ​ട​ങ്ങു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ സ​രു​ൺ തോ​മ​സ് പ​റ​ഞ്ഞു.
മി​ൽ​മ പാ​ൽ എ​ടു​ക്കാ​ത്ത​തോ​ടെ വാ​ർ​ഡി​ലെ മു​ഴു​വ​ൻ പാ​ലും ശേ​ഖ​രി​ച്ച് വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ മെം​ബ​റു​ടെ ഓ​ഫീ​സ് വ​ഴി ലി​സ്റ്റ് കൊ​ടു​ത്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​വ​രോ​ട് ത​ത്കാ​ലം തു​ക വാ​ങ്ങാ​റി​ല്ല. എ​ന്നാ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ക​ട​ക​ളി​ൽ പ​ണം കൃ​ത്യ​മാ​യി വാ​ർ​ഡ് മെം​ബ​റു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് കൊ​ടു​ക്കും. അ​തി​നാ​യു​ള്ള ക​രു​ത​ൽ ധ​ന​വും പ്ര​വാ​സി​ക​ൾ സ്നേ​ഹ​കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മാ​ട്ട​റ വാ​ർ​ഡി​ലെ വീ​ടു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ണം ഈ​ടാ​ക്കു​ന്നി​ല്ല.
അ​ത്ത​രം സ​ന്പ​ർ​ക്കം കൊ​ണ്ടു​പോ​ലും രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് വാ​ർ​ഡ് മെം​ബ​ർ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ് ജോ​ലി​ക​ളൊ​ക്കെ സാ​ധാ​ര​ണ​ഗ​തി​യി​ലാ​കു​മ്പോ​ൾ സ്നേ​ഹ​കേ​ന്ദ്ര​ത്തി​ൽ പ​ണം ഏ​ൽ​പ്പി​ക്കാം. അ​ഥ​വാ ഇ​ല്ലെ​ങ്കി​ലും അ​തും ക​ണ​ക്കാ​ക്കി​യു​ള്ള പ​ണം പ്ര​വാ​സി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മെം​ബ​ർ വ്യ​ക്ത​മാ​ക്കി.

Related posts

കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor

ഹെൽപ് ഡസ്കും കോൾ സെൻ്ററും

Aswathi Kottiyoor
WordPress Image Lightbox