21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രം; ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കണം: നടൻ പൃഥ്വിരാജ്………
Kerala

അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രം; ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കണം: നടൻ പൃഥ്വിരാജ്………

കൊച്ചി: രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ചെയ്തികള്‍ക്കെതിരെ നടന്‍ പൃഥ്വിരാജും രംഗത്ത് .

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചു. ”കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി എനിക്കറിയാവുന്നവരും അറിയാത്തവരുമായ പലരും ദ്വീപില്‍ നിന്ന് എന്നെ ബന്ധപ്പെടുന്നു.ഹതാശരായാണ് അവര്‍ സംസാരിക്കുന്നത്. എന്തെങ്കിലും ചെയ്യണം എന്നവര്‍ ആവശ്യപ്പെടുന്നു. ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല.

ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ കൊണ്ടുവരുമ്പോള്‍ അത് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം”-അദ്ദേഹം കുറിച്ചു.
ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Related posts

സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ എന്‍എബിഎച്ച് നിലവാരത്തിലേക്ക്

Aswathi Kottiyoor

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox