കേളകം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇല്ലെങ്കിലും ടൗണുകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് വീണ്ടും ആശങ്കയുണ്ടാക്കുന്നു.കേളകം എസ്എച്ച്ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് കേളകം സ്റ്റേഷന്‍ പരിധികളിലെ വിവിധ ടൗണുകളില്‍ നടത്തുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ 6 പേരും കേളകം പഞ്ചായത്തില്‍ 9 പേരുമാണ് മരിച്ചത്.എന്നാല്‍ കണിച്ചാര്‍ പഞ്ചായത്തില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാ പഞ്ചായത്തുകളിലും കോവിഡ് ബാധിതരായ രോഗികളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞിട്ടുമുണ്ട്.കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് മൂന്ന് പഞ്ചായത്തുകളും നടത്തുന്നത്.ഡൊമിസിലറി,ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍,സൗജന്യ വാഹന സൗകര്യം,ടെലി മെഡിസിന്‍ സംവിധാനം,കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോവിഡിനെ പ്രതിരോധിക്കുന്നത്.ഇതിനെ പ്രതിരോധിക്കാന്‍ കേളകം എസ്എച്ച്ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വാഹന പരിശോധന നടത്തി.എസ്എച്ചഒയെ കൂടാതെ ജനമൈത്രി പോലീസും സ്റ്റുഡന്റ് പോലീസ് വളന്റിയര്‍മാരും പരിശോധന നടത്തുന്നുണ്ട്.