23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ……….
Kerala

എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ……….

എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റൽ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതൽ ഉച്ചയ്ക്ക് 2 വരെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയില്ല.

ട്വിറ്ററിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതൽ ആർടിജിഎസ് സേവനങ്ങൾ ലഭ്യമാകും. ഈ മാസം 7,8 തീയതികളിൽ അറ്റകുറ്റപ്പണി കാരണം എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങളെ ബാധിച്ചിരുന്നു.

രാജ്യത്താകമാനം 22,000 ശാഖകളും 57,889 ൽ അധികം എടിഎമ്മുകളും ഉള്ള എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഡിസംബർ 31 വരെ 85 മില്യൺ ഇന്റർനെറ്റ് ബാങ്കിംഗും 19 മില്യൺ മൊബൈൽ ബാങ്കിംഗ് ഉപയോക്താക്കളും എസ്ബിഐയ്ക്ക് ഉണ്ട്. എസ്ബിഐ യോനോയ്ക്ക് 34.5 മില്യണിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.

Related posts

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; വനപാലർക്കെതിരെ കേസെടുത്തു

Aswathi Kottiyoor

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ കോവിഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

സെൻസസ്‌ നീട്ടി, ഭക്ഷ്യസുരക്ഷ തകിടംമറിഞ്ഞു; 13 കോടി പാവങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox