21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • വർദ്ധിച്ച കോവിഡ് വ്യാപനവും മരണവും – പൊതുജനങ്ങൾ അതീവ ജാഗ്രതപുലർത്തണമെന്ന് നഗരസഭാ സേഫ്റ്റി കമ്മിറ്റി ……..
Iritty

വർദ്ധിച്ച കോവിഡ് വ്യാപനവും മരണവും – പൊതുജനങ്ങൾ അതീവ ജാഗ്രതപുലർത്തണമെന്ന് നഗരസഭാ സേഫ്റ്റി കമ്മിറ്റി ……..

ഇരിട്ടി : നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനവും മരണനിരക്കും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് വ്യാഴാഴ്ച ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം പൊതുജനങ്ങളോടാവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെയും പോലീസിന്‍റെയും പരിശോധന കാര്യക്ഷമമാക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. മറ്റ് തീരുമാനങ്ങൾ.
ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡിലും കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണം. പഴം, പച്ചക്കറി വില്പന സ്റ്റാളുകള്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ (പലചരക്ക്, ബേക്കറി തുടങ്ങിയവ) പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമായി നിജപ്പെടുത്തി. നിര്‍മ്മാണ സാമഗ്രി വില്പന, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ അനുവദിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയക്രമം പാലിക്കണം.
ഹോട്ടല്‍, റെസ്റ്റോറന്‍റുകള്‍ എന്നിവ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പാര്‍സല്‍ സര്‍വ്വീസിനായി മാത്രം തുറക്കാവുന്നതാണ്. കഴിയുന്നതും ഹോം ഡെലിവറി സംവിധാനത്തിലേക്ക് മാറാന്‍ ശ്രദ്ധിക്കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ . ഹോം ഡെലിവറിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തി രോഗ ബാധിതരല്ല എന്ന് ഉറപ്പുവരുത്തിയിരിക്കണം. നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളും, ലാബുകളും കോവിഡ് പരിശോധനാ വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. പ്രതിദിന പരിശോധനാ വിവരങ്ങള്‍ നഗരസഭയുടെ ഇമെയിലിലും ലഭ്യമാക്കേണ്ടതുമാണ്.

Related posts

മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു

Aswathi Kottiyoor

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor

വി​മു​ക്ത​ഭ​ട സേ​വ​ന കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox