22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
Iritty

കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​രി​ട്ടി: കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ വ​ള​രെ​യ​ധി​കം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.​ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ വാ​ര്‍​ഡി​ലും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.
പ​ഴം, പ​ച്ച​ക്ക​റി വി​ല്പ​ന സ്റ്റാ​ളു​ക​ള്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ. പ​ല​ച​ര​ക്ക്, ബേ​ക്ക​റി തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ഹാ​ര്‍​ഡ് വെ​യ​ർ ഷോ​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ര്‍​ക്ക് ഷോ​പ്പു​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം.ഹോ​ട്ട​ല്‍ , റ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​നാ​യി മാ​ത്രം തു​റ​ക്കാം. ക​ഴി​യു​ന്ന​തും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഹോം ​ഡെ​ലി​വ​റി​ക്ക് നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​ബാ​ധി​ത​ര​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും കോ​വി​ഡ് പ​രി​ശോ​ധ​നാ വി​വ​ര​ങ്ങ​ള്‍ ജാ​ഗ്ര​താ​പോ​ര്‍​ട്ട​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും സേ​ഫ്റ്റി ക​മ്മി​റ്റി അ​റി​യി​ച്ചു.

Related posts

കൺസ്ട്രക്ഷൻ എക്യുപ് മെൻൻ്റ്ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ കൺവെൻഷൻ

Aswathi Kottiyoor

കൊവിഡ് രോഗികൾ പെരുകുന്നു – ഇരിട്ടി മേഖലയിലെ ആരോഗ്യ വകുപ്പിന്റെ ആർ ടി പി സി ആർ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ

Aswathi Kottiyoor

അ​ച്ച​ടി​നി​ര​ക്കു​ക​ൾ 15 മു​ത​ൽ വ​ർ​ധിക്കും

Aswathi Kottiyoor
WordPress Image Lightbox