27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരാന്‍ സാധ്യത; മൂന്നാഴ്ച നിര്‍ണായകം: മുഖ്യമന്ത്രി……….
Kerala

കോവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരാന്‍ സാധ്യത; മൂന്നാഴ്ച നിര്‍ണായകം: മുഖ്യമന്ത്രി……….

വരുന്ന മൂന്നാഴ്ചകള്‍ കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും

Related posts

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ്: എം.​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

യുവാക്കളുടെ ‘എനർജിയി’ൽ ഏഴാംകടവിൽ വെളിച്ചവിപ്ലവം

Aswathi Kottiyoor

പുലയനാർകോട്ട, കുറ്റ്യാടി ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 48 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox