24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച രീതിയില്‍ വാക്സിന്‍ ഉത്പാദനം നടക്കില്ലെന്ന് റിപ്പോര്‍ട്ട്…………..
Kerala

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച രീതിയില്‍ വാക്സിന്‍ ഉത്പാദനം നടക്കില്ലെന്ന് റിപ്പോര്‍ട്ട്…………..

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച രീതിയില്‍ വാക്സിന്‍ ഉത്പാദനം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. വ്യത്യസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിവിധ വാക്സിനുകള്‍ ഉള്‍പ്പെടുത്തി 146 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് പ്രതീക്ഷ പ്രകടപ്പിച്ചത്. ഇത് സാധ്യമാകില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഞ്ചു മാസത്തില്‍ ഉത്പാദിപ്പിക്കുന്ന 146 കോടി ഡോസ് വാക്സിനുകളില്‍ 750 ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വരുന്ന ജൂലൈയില്‍ മാത്രമാണ് ഈ വാക്സിന്‍റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ 100 ദശലക്ഷം മുതല്‍ 110 ദശലക്ഷം വരെ ഡോസ് മാസത്തില്‍ ഉത്പാദിപ്പിക്കുന്ന ശേഷിയില്‍ എത്തുവെന്നാണ് റിപ്പോര്‍ട്ട്. അത് സമീപഭാവിയില്‍ വര്‍ദ്ധിപ്പിക്കാനും ഇടയില്ല. അപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡോസുകളില്‍ നിന്നും 27 ശതമാനം കുറവായിരിക്കും അത് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു.

Related posts

വന്യജീവി സംരക്ഷണ നിയമം മനുഷ്യത്വപരമാകണം: കേരള എംപിമാർ.*

Aswathi Kottiyoor

സപ്‌ളൈകോ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല

Aswathi Kottiyoor

ലഹരിക്കെതിരെ ചങ്ങലതീർത്ത് കേരളപ്പിറവി ദിനം ആഘോഷിച്ചു, കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*

Aswathi Kottiyoor
WordPress Image Lightbox