27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വായുവില്‍ കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കും :കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്…………..
Kerala

വായുവില്‍ കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കും :കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്…………..

കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രവ്യാപനം സംഭവിച്ചതോടെ, വായുവിലൂടെയും കോവിഡ് പകരുമെന്ന കണ്ടെത്തല്‍ രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെ വായുവില്‍ കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് പ്രതിരോധത്തിന് ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തുവരുന്ന സൂക്ഷ്മകണികകള്‍ പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
അതിനാല്‍ മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ജനലുകളും വാതിലുകളും തുറന്നിടണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്്ത്ര ഉപദേഷ്ടാവ് കെ വിജയ്‌രാഘവന്‍ പറഞ്ഞു.
കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന ജലകണിക രണ്ടുമീറ്റര്‍ വരെ സഞ്ചരിക്കും. എന്നാല്‍ സൂക്ഷ്മകണികകളിലൂടെ കൊറോണ വൈറസിന് പത്തുമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരും. മുറിയില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാന്‍ സാധിച്ചാല്‍ വൈറസിന്റെ സാന്ദ്രത കുറയ്ക്കാന്‍ സാധിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കോവിഡിനെ പ്രതിരോധിക്കാന്‍ എന്‍95 മാസ്‌കാണ്് ഉചിതം. അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ കോട്ടണ്‍ മാസ്‌കും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Related posts

പ്രശസ്ത നടി ചിത്ര അന്തരിച്ചു.

Aswathi Kottiyoor

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox