24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പുതുമുഖപ്പടയുമായി രണ്ടാം പിണറായിയുടെ സത്യപ്രതിജ്ഞ ഇന്ന്……….
Kerala

പുതുമുഖപ്പടയുമായി രണ്ടാം പിണറായിയുടെ സത്യപ്രതിജ്ഞ ഇന്ന്……….

മലയാളികൾ നെഞ്ചേറ്റിയ തുടർഭരണത്തിൽ പിണറായി വിജയനൊപ്പം ക്യാബിനറ്റിലുണ്ടാകുക മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ. 1957ന്‌ ശേഷം ആദ്യമായാണ്‌ ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്‌.
അടിമുടി മാറ്റവുമായി വരുന്ന രണ്ടാം പിണറായി മന്ത്രിസഭയിൽ
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വനിതകൾ കേരളത്തിൽ മന്ത്രിമാരാകുന്നത്

സ്‌പീക്കറാകുന്ന എം ബി രാജേഷും നിയമസഭയിൽ കന്നിക്കാരനാണ്. അങ്ങനെ പുതുമകൾകൊണ്ട്‌ ചരിത്രത്തിൽ ഇടംനേടുകയാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ്‌ സർക്കാർ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ രാധാകൃഷ്‌ണൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവർ മാത്രമാണ്‌ നേരത്തെ മന്ത്രിയായത്‌. ഇതിൽ കെ കൃഷ്‌ണൻകുട്ടിയും എ കെ ശശീന്ദ്രനും നിലവിൽ മന്ത്രിമാരാണ്‌. കെ രാധാകൃഷ്‌ണൻ ഇ കെ നായനാർ സർക്കാരിൽ മന്ത്രിയും വി എസ്‌ അച്യുതാനന്ദൻ സർക്കാരിൽ സ്‌പീക്കറുമായിരുന്നു.17പേരിൽ ഒമ്പതുപേർ നിയമസഭയിൽ തന്നെ ആദ്യമാണ്.

മുഖ്യമന്ത്രിയെ കൂടാതെ 11 പേരാണ്‌ സിപിഐ എമ്മിൽനിന്ന്‌ മന്ത്രിമാരാകുക. ഇതിൽ കെ രാധാകൃഷ്‌ണൻ ഒഴികെ എം വി ഗോവിന്ദൻ, പി രാജീവ്‌, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, മുഹമ്മദ്‌ റിയാസ്‌, ആർ ബിന്ദു, വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ്‌, വി അബ്‌ദുൾ റഹ്‌മാൻ എന്നിവർ പുതുമുഖങ്ങൾ‌. സിപിഐയിലെ കെ രാജൻ നിലവിൽ ചീഫ്‌ വിപ്പായിരുന്നു. പി പ്രസാദ്‌, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവർ നിയമസഭയിലെത്തുന്നതും ആദ്യം. എൽഡിഎഫ്‌ രൂപം കൊണ്ട ശേഷം ആദ്യമായാണ്‌ സിപിഐക്ക്‌ വനിതാ മന്ത്രി.

കേരള കോൺഗ്രസ്‌ അംഗം റോഷി അഗസ്‌റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു, ഐഎൻഎല്ലിലെ അഹമ്മദ്‌ ദേവർകോവിൽ എന്നിവരും ആദ്യമായാണ്‌ മന്ത്രിമാരാകുന്നത്‌.

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം വനിതകൾ കേരളത്തിൽ മന്ത്രിമാരാകുന്നത്

ചടയമംഗലത്തുനിന്ന് ജയിച്ച സിപിഐ അംഗം ജെ ചിഞ്ചുറാണി, ആറൻമുളയിൽനിന്ന് ജയിച്ച സിപിഎമ്മിന്‍റെ വീണ ജോർജ്, ഇരിങ്ങാലക്കുടയിൽനിന്ന് ജയിച്ച പ്രൊഫ. ആർ ബിന്ദുവുമാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ.

*മന്ത്രിമാരും വകുപ്പുകളും*

*പിണറായി വിജയൻ – മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതികെ എൻ ബാലഗോപാൽ – ധനകാര്യംവീണ ജോർജ് – ആരോഗ്യംപി രാജീവ് -വ്യവസായം, നിയമംകെ രാധാകൃഷണൻ – ദേവസ്വം, പാർലമെന്‍ററി കാര്യം, പിന്നാക്കക്ഷേമംആർ ബിന്ദു – ഉന്നത വിദ്യാഭ്യാസംവി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽഎം വി ഗോവിന്ദൻ – തദ്ദേശസ്വയംഭരണം, എക്സൈസ്പി എ മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസംവി എൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻകെ കൃഷ്ണൻകുട്ടി – വൈദ്യുതിആന്‍റണി രാജു – ഗതാഗതംഎ കെ ശശീന്ദ്രൻ – വനം വകുപ്പ്റോഷി അഗസ്റ്റിൻ -ജലവിഭവ വകുപ്പ്അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്‌തു, മ്യൂസിയംസജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികംവി അബ്‌ദു റഹ്‌മാൻ – ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യംജെ ചിഞ്ചുറാണി -ക്ഷീരവകുപ്പ്, മൃഗസംരക്ഷണംകെ രാജൻ – റവന്യുപി പ്രസാദ് – കൃഷിജി ആർ അനിൽ – ഭക്ഷ്യം, സിവിൽ സപ്ലൈ*

Related posts

ഇ-സഞ്ജീവനിയിൽ ഡോക്ടറെ നേരിൽ കണ്ട് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി ബന്ദിപ്പുർ.

Aswathi Kottiyoor

വിവാഹം, സുഹൃത്തുക്കളുടെ വീട് സന്ദര്‍ശനം; ഒരിടത്തും ഉത്രയെ ഒപ്പംകൂട്ടാന്‍ തയ്യാറാകാതെ സൂരജ്.

Aswathi Kottiyoor
WordPress Image Lightbox