ഇരിട്ടി: ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു. കേരളാ കോൺഗ്രസിന്റെ ജില്ലയിലെ മുഖ്യ സംഘടകനായിരുന്ന ഇദ്ദേഹം ടി .എം. ജേക്കബുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുന്നോത്ത് സെൻറ് തോമസ് ഇടവക സൺഡേ സ്കൂൾ അധ്യാപകനും ദേവാലയ ട്രസ്റ്റിയുമായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: കുട്ടിയമ്മ (അയർക്കുന്നം പുതിയേടത്ത് കുടുംബാംഗം). സഹോദരങ്ങൾ: പരേതനായ ആൻ്റ്ണി ജോർജ് (അമ്പായത്തോട് ), ചിന്നമ്മ വയലിങ്കൽ (കുന്നോത്ത്) . സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുന്നോത്ത് സെൻ്റ്.തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.