ഇരിട്ടി : പായം ഗ്രാമ പഞ്ചായത്തിലെ മാടത്തിൽതട്ട് മിച്ചഭൂമി കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ നിർവഹിച്ചു . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ അഞ്ചുലക്ഷം രൂപയും പായം പഞ്ചായത്തിൻ്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഉപയോഗിച്ചാണ് മാടത്തിൽ തട്ട് മിച്ചഭൂമി കുടിവെള്ള പദ്ധതി യാഥാർത്ഥമാക്കിയത്.
പ്രദേശത്തെ 22 ലധികം കുടുംബങ്ങൾക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാകും.
പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ. പത്മാവതി, പഞ്ചായത്ത് അംഗം പി.സാജിത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. ടി. റോസമ്മ, കെ. മോഹനൻ, സുശീൽ ബാബു, ശോഭ, ഷിബു,
എൻ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
previous post