അടയ്ക്കാത്തോട്:കോവിഡ് ബാധിച്ചു മരണപ്പെട്ട ചീരംവേലിൽ എലിക്കുട്ടിയുടെ സംസ്ക്കാരം നടത്താൻ
രാത്രി 1.30 നും സേവന സന്നദ്ധരായി അടക്കാത്തോട്ടിലെ ഡി വൈ എഫ് ഐ പ്രവർത്തകരായ യുവജനങ്ങൾക്കൊപ്പം അതിദുർഘടമായ വഴിയിലൂടെ മലമുകളിൽ നിന്ന് മൃതദേഹവും ചുമന്ന് , അവരുടെ കൂടെ ഒരാളായി സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴത്ത് . കഴിഞ്ഞ ഒരു വർഷമായി അടക്കാത്തോട് ഇടവക വികാരിയായി സേവനം അനുഷ്ടിക്കുകയും എല്ലാ ജന വിഭാഗങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കുകയും ഇടവക അംഗങ്ങളുടെ ക്ഷേമത്തിനായി അളവറ്റ പിന്തുണയും സഹായവും ചെയ്തു പോരുന്ന വികാരി അച്ഛൻ്റെ കോവിഡ് മാഹാമാരി കാലത്തെ പ്രവർത്തനം ജനങ്ങൾക്ക് അതിയായ ആത്മവിശ്വാസത്തിനും മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കും എന്ന ഉറപ്പും നൽകുന്നതാണ്. മൃതദേഹം അര്‍ധരാത്രി അതിദുര്‍ഘടമായ വഴിയിലൂടെ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് പളളി സെമിത്തേരിയില്‍ എത്തിച്ച് സംസ്‌കരിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ . പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴത്ത് പിപിഇ കിറ്റും ധരിച്ച് ആദ്യഅവസാന ചടങ്ങുകള്‍ക്കും സംസ്‌കാരത്തിനും നേതൃത്വം നല്‍കി.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.ഏലിക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് ബാബു കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സി.ജെ ഷിനോയ്,ആല്‍ബിന്‍ ടോം,ജിബിന്‍ വി അഗസ്റ്റിന്‍,അനീഷ് കെ.കെ.വി.എ സബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.മരണ വിവരം അറിയിച്ചു ഇത്തരത്തിലൊരു സാഹചര്യമായതിനാൽ വരേണ്ടതില്ലയെന്ന് ബന്ധുമിത്രാധികൾ അറിയിച്ചെങ്കിലും അതു തന്റെ കടമയാണെന്ന് അറിയിച്ച് കടുത്ത മഴയിൽ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തിലും സഹനത്തിലും ഒപ്പം നിന്ന ഫാദർ ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന് ബന്ധുക്കൾ പറഞ്ഞു.